തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ട്രാക്റ്റ് കാര്യേജുകളുടെയും ചരക്കു വാഹനങ്ങളുടെയും (ട്രാന്‍സ്പോര്‍ട്ട്-നോണ്‍ട്രാന്‍സ്പോര്‍ട്ട്) ഏപ്രില്‍ ഒന്നുമുതല്‍ ത്രൈമാസ കാലയളവിലേക്കുള്ള വാഹന നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി ജൂലൈ 15 വരെ നീട്ടി. നേരത്തെ രണ്ട് തവണ സമയപരിധി നീട്ടിയിരുന്നെങ്കിലും വാഹന ഉടമകളുടെ അപേക്ഷ പരിഗണിച്ചും കോവിഡ്-19 രോഗ വ്യാപനവും അതുമൂലം വാഹന ഉടമകള്‍ക്കുണ്ടായ പ്രയാസങ്ങള്‍ കണക്കിലെടുത്തുമാണ് സമയം വീണ്ടും ദീര്‍ഘിപ്പിച്ചത്.
സ്റ്റേജ് കാര്യേജുകള്‍ക്ക് ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന ത്രൈമാസ കാലയളവിലെ നികുതി സര്‍ക്കാര്‍ പൂര്‍ണ്ണമായും ഒഴിവാക്കി. കോണ്‍ട്രാക്റ്റ് കാര്യേജുകള്‍ക്ക് ഇരുപത് ശതമാനം നികുതിയും ഒഴിവാക്കി നല്‍കി.
Discussion about this post