തിരുവനന്തപുരം: 12 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന ഓണം ബമ്പര്‍ ഭാഗ്യക്കുറി 2020 ധനമന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്ക് തിരുവനന്തപുരത്ത് പ്രകാശനം ചെയ്യും. വി.കെ. പ്രശാന്ത് എം.എല്‍.എ ടിക്കറ്റ് ഏറ്റുവാങ്ങും.
300 രൂപയാണ് ടിക്കറ്റ് വില. അടുത്ത മാസം (സെപ്റ്റംബര്‍) 20ന് നറുക്കെടുക്കും.
രണ്ടാം സമ്മാനമായി ഒരു കോടിരൂപ വീതം ആറ് പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 12 പേര്‍ക്കും നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേര്‍ക്കും ലഭിക്കും. ഇതിനുപുറമെ ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.
Discussion about this post