തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി ആട്ട, മൈദ, റവ, ത്രിവേണി വെളിച്ചെണ്ണ, ത്രിവേണി ചായപ്പൊടി എന്നീ ബ്രാന്‍ഡ് ഉല്പന്നങ്ങള്‍ ഇന്ന് (ആഗസ്റ്റ് 18) പുറത്തിറക്കും. ഉല്പന്നങ്ങളുടെ ഓണ്‍ലൈന്‍ ലോഞ്ചിംഗ് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും.
മലപ്പുറം ജില്ലയിലെ കോഡൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നിയന്ത്രണത്തിലുള്ള കോഡൂര്‍ കോക്കനട്ട് കോംപ്ലക്‌സ് എന്ന സ്ഥാപനത്തില്‍ നിന്നുമാണ് ത്രിവേണി ബ്രാന്റില്‍ വെളിച്ചെണ്ണ പുറത്തിറക്കുന്നത്. ഒരു ലിറ്റര്‍ പായ്ക്കറ്റിലാണ് വെളിച്ചെണ്ണ വിപണിയിലിറക്കുന്നത്. ഇതോടൊപ്പം 27 രൂപ വിലയുള്ള ത്രിവേണി നോട്ട്ബുക്ക് സൗജന്യമായി നല്‍കും.
ഇടുക്കി ജില്ലയിലെ തേയില കര്‍ഷകരില്‍ നിന്നും മായമില്ലാത്ത തേയില ശേഖരിച്ച് തങ്കമണി സര്‍വ്വീസ് സഹകരണ ബാങ്ക് മുഖേനയാണ് ത്രിവേണി ചായപ്പൊടി വിപണിയിലിറക്കുന്നത്. പ്രീമിയം, എക്‌സ്ട്രാ സ്ട്രോങ്, പ്രീമിയം ഹോട്ടല്‍ബ്ലെന്റ്, ലീഫ് ടീ, ബള്‍ക്ക് ടീ എന്നിങ്ങനെ വ്യത്യസ്ത രുചികളിലാണ് ചായപ്പൊടി ലഭ്യമാക്കുക.
പത്തനംതിട്ടയിലെ മൈലപ്ര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സ്ഥാപനമായ മൈഫുഡ് റോളര്‍ ഫ്‌ളവര്‍ ഫാക്ടറിയുമായി സഹകരിച്ച് ത്രിവേണി ബ്രാന്റില്‍ ആട്ട, മൈദ, റവ എന്നിവ നിര്‍മ്മിക്കുന്നതോടൊപ്പം അംഗനവാടി ഉള്‍പ്പെടെയുള്ള മറ്റ് സ്ഥാപനങ്ങളില്‍ വില്‍ക്കുന്നതിനായി ത്രിവേണി ബ്രാന്റില്‍ ഗോതമ്പ് നുറുക്കും, ചക്കി ഫ്രഷ് ഗോതമ്പ് പൊടിയും വില്പന നടത്താന്‍ തീരുമാനമായിട്ടുണ്ട്.
Discussion about this post