തിരുവനന്തപുരം: മണ്ഡല മകരവിളക്കിനോട് അനുബന്ധിച്ചു ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലും സന്നദ്ധസേവനത്തിന് ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരുടെയും സേവനം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.
സന്നദ്ധ സേവനത്തിന് തയ്യാറായവര്‍ http://travancoredevaswomboard.org എന്ന വെബ്‌സൈറ്റില്‍ നവംബര്‍ അഞ്ചിന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണമെന്ന് മന്ത്രി അറിയിച്ചു. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഭക്തരുടെ ആരോഗ്യ സുരക്ഷക്കായി കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് മന്ത്രി അഭ്യര്‍ത്ഥന നടത്തിയത്. കേരളം, തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനമാണ് മന്ത്രി അഭ്യര്‍ത്ഥിച്ചത്.
Discussion about this post