തിരുവനന്തപുരം: അഞ്ച് പേര്‍ക്ക് ഒരു കോടി രൂപ വീതം ഒന്നാം സമ്മാനമായി നല്‍കുന്ന പുതിയ ഭാഗ്യമിത്ര ഭാഗ്യക്കുറി ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക് തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. വി.കെ.പ്രശാന്ത് എം.എല്‍.എ ടിക്കറ്റ് ഏറ്റുവാങ്ങി.
100 രൂപ വിലയുള്ള ലോട്ടറി അടുത്ത മാസം ആറിന് നറുക്കെടുക്കും. എല്ലാ മാസവും ആദ്യ ഞായറാഴ്ച നറുക്കെടുക്കുന്ന വിധത്തിലാണ് ഭാഗ്യമിത്ര പ്രതിമാസ ഭാഗ്യക്കുറി രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഒന്നാം സമ്മാനം ഒന്നിലധികം പേര്‍ക്ക് നല്‍കുന്ന വിപണിയിലുള്ള ഏക ടിക്കറ്റാണ് ഇത്.
Discussion about this post