തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന സപ്ലൈകോയുടെ ആദ്യ പൊതുവിതരണ കേന്ദ്രം നവംബര്‍ മൂന്നിന് ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം പുളിമൂട് സ്റ്റാച്യു സൂപ്പര്‍മാര്‍ക്കറ്റിനോട് ചേര്‍ന്ന് തുറക്കും. ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി . തിലോത്തമന്‍ നിര്‍വ്വഹിക്കും.
ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന റേഷന്‍ സാധനങ്ങള്‍ കൃത്യമായ അളവിലും തൂക്കത്തിലും വിലയ്ക്കും ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണിത്.
Discussion about this post