തിരുവനന്തപുരം: മുഖ്യമുഖ്യമന്ത്രിയുടെ എക്സൈസ് മെഡലുകള്‍ 11ന് ഉച്ചയ്ക്ക് 12ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ വിതരണം ചെയ്യും. മികച്ച സേവനത്തിനുള്ള 2019 ലെ എക്സൈസ് മെഡലിന് 27 പേര്‍ അര്‍ഹരായിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എക്സൈസ് ആസ്ഥാനത്തുവച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്.
മദ്ധ്യമേഖലയിലേയും ഉത്തരമേഖലയിലേയും മെഡല്‍ ജേതാക്കള്‍ക്ക് യഥാക്രമം എറണാകുളം മദ്ധ്യമേഖല ജോയിന്റ് എക്സൈസ് കമ്മീഷണറുടെ ഓഫീസിലും കോഴിക്കോട് ഉത്തരമേഖല ജോയിന്റ് എക്സൈസ് കമ്മീഷണറുടെ ഓഫീസിലും ജോയിന്റ് എക്സൈസ് കമ്മീഷണര്‍മാര്‍ മെഡലുകള്‍ വിതരണം ചെയ്യും. ചടങ്ങില്‍ ഹലോ എക്സൈസ് ആപ്പിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
മികച്ച കേസുകള്‍ കണ്ടെത്തിയ സംസ്ഥാന എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങള്‍ക്കുള്ള കാഷ് അവാര്‍ഡും പ്രശംസാപത്ര വിതരണവും വിമുക്തി ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും ചടങ്ങില്‍ നടക്കും. എക്സൈസ് കമ്മീഷണര്‍ എസ്. ആനന്ദകൃഷ്ണന്‍, അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ ഡി. രാജീവ് തുടങ്ങിയവര്‍ പങ്കെടുക്കും. എക്സൈസ് വകുപ്പിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ ചടങ്ങ് ലൈവ് ആയി കാണാം.
Discussion about this post