മുംബൈ : വധശ്രമക്കേസില്‍ മകനെ അറസ്റ്റു ചെയ്യാന്‍ വന്ന പോലീസുകാരുടെ മുഖത്തേക്ക് അമ്മ മുളകുപൊടി എറിഞ്ഞു. സംഭവത്തില്‍ അമ്മയെയും മകനെയും അറസ്റ്റ് ചെയ്തു. മുളക്ക്‌പൊടി വിതറി മകനെ രക്ഷിക്കാനായിരുന്നു അമ്മയുടെ ശ്രമം. മുംബൈയിലെ മാല്‍വനിയിലെ അംബുജ് വാഡിലാണ് സംഭവം നടന്നത്.
ദീപക് ചൗഹാന്‍നെയാണ് പോലീസ് വധശ്രമക്കേസില്‍ അറസ്റ്റു ചെയ്യാനുണ്ടായിരുന്നത്. മകനെ അറസ്റ്റു ചെയ്ത് കൊണ്ടുപോകാനാണ് പോലീസ് വന്നിട്ടുള്ളത് എന്ന് മനസ്സിലാക്കിയ അമ്മ മീരാ ചൗഹാന്‍ അടുക്കളയില്‍ നിന്ന് മുളകുപൊടി എടുത്ത് കൊണ്ട് വന്ന് പോലീസുകാരുടെ മുഖത്തേക്ക് എറിയുകയായിരുന്നു. തുടര്‍ന്ന് പ്രതി ദീപക് ഓടി രക്ഷപ്പെട്ടു.
സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പോലീസ് സ്ഥലത്തെത്തി ചൗഹാന്റെ അമ്മയ്ക്ക് എതിരെ നിയമ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും, പോലീസിനെ ആക്രമിച്ചതിനുമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റു ചെയ്തു . രക്ഷപ്പെട്ട് ഓടിയ ദീപകിനെ മലാഡില്‍ വച്ച് പോലീസ് പിടികൂടി.
Discussion about this post