തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂര്‍ ദേവസ്വത്തിലെ സര്‍ജന്‍, പീഡിയാട്രീഷ്യന്‍, ഇ.എന്‍.ടി സ്പെഷ്യലിസ്റ്റ് വെറ്ററിനറി സര്‍ജന്‍, തസ്തികകളിലേയ്ക്ക് അപേക്ഷിച്ചവരുടെ അഭിമുഖം ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ ആലുവയിലെ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് ഗസ്റ്റ് ഹൗസില്‍ നടത്തും.
ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം, സംവരണം എന്നിവ തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ നവംബര്‍ 20ന് മുമ്പ് സെക്രട്ടറി, കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ്, ദേവസ്വം ബോര്‍ഡ് ബില്‍ഡിംഗ്, ആയുര്‍വേദ കോളേജ് ജംഗ്ഷന്‍, തരിവനന്തപുരം, 695001 എന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗ്ഗം അയക്കുകയോ നേരിട്ടെത്തിക്കുകയോ ചെയ്യണം.
പട്ടികജാതി/പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ ജാതി സര്‍ട്ടിഫിക്കറ്റിന്റെ രണ്ടു പകര്‍പ്പും മറ്റു പിന്നാക്ക വിഭാഗത്തിലുളളവര്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ ഒരു പകര്‍പ്പും സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ ഇ.ഡബ്ല്യു.എസ് സര്‍ട്ടിഫിക്കറ്റിന്റെ (ജി.ഒ.(പി)നം. 79/2019/ആര്‍.ഡി പ്രകാരമുളളത്) ഒരു പകര്‍പ്പും സ്വയം സാക്ഷ്യപ്പെടുത്തി ഹാജരാക്കണം.
സര്‍ട്ടിഫിക്കറ്റുകള്‍ അയയ്ക്കുന്ന കവറിനു പുറത്ത് തസ്തികയുടെ പേര്, കാറ്റഗറി നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഇന്റര്‍വ്യൂ മെമ്മോ നവംബര്‍ 16 മുതല്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
Discussion about this post