കൊച്ചി: പെരുമ്പാവൂര്‍ വെടിവയ്പ്പില്‍ ഉപയോഗിച്ച തോക്ക് പോലിസ് കണ്ടെടുത്തു. പ്രധാന പ്രതിയായ നിസാറിന്റെ ഉടമസ്ഥതയിലുള്ള പിസ്റ്റളിന് ലൈസന്‍സില്ല. വെടിവയ്പ്പിനു ശേഷം പ്രതികള്‍ തോക്കുമായി കടന്നുകളയുകയായിരുന്നു. തോക്ക് ബാലിസ്റ്റിക് പരിശോധനക്കായി ലാബിലേക്കയച്ചു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തു വരികയാണ്. ജില്ലാ പോലിസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പി കെ. ബിജുമോന്‍, ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസ് എന്നിവര്‍ ഉള്‍പ്പെടുന്ന ടീമാണ് അന്വേഷണം നടത്തുന്നത്. വ്യക്തിപരമായ പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ ആദില്‍ എന്ന യുവാവിനെ നിസാറിന്റെ നേതൃത്വത്തില്‍ വിളിച്ചുവരുത്തുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ആദിലിനെ വാഹനമിടിച്ചു വീഴുത്തി വടിവാളിന് വെട്ടുകയും നെഞ്ചത്തേക്ക് നിറയൊഴിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 8 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post