ആലുവ: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് ഭാഗീകമായി തകർന്നു. തായിക്കാട്ടുകര എസ്.എൻ.പുരം ആശാരിപറമ്പ് റോഡിൽ ദേവിവിലാസത്തിൽ സുരേഷിന്റെ വീട്ടിലാണ് അപകടം. പുതിയ ഗ്യാസ് സിലണ്ടർ ഫിറ്റ് ചെയ്തപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു.
പൊള്ളലേറ്റ ഗൃഹനാഥൻ സുരേഷിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസവാനന്തര വിശ്രമത്തിലായിരുന്ന മകളെയും കുഞ്ഞിനെയും അത്ഭുതകരമായി രക്ഷപ്പെടുത്തി. ഗൃഹോപകരണങ്ങൾ കത്തി നശിച്ചു. ഒരു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഫയർഫോഴ്‌സിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി കൂടുതൽ നാശനഷ്ടം ഒഴിവായി.
Discussion about this post