തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ഫാസ്റ്റ് മുതലുള്ള ബസുള്‍ക്ക് നല്‍കിയിരുന്ന 25 ശതമാനം ടിക്കറ്റ് നിരക്ക് ഇളവ് എസി ലോ ഫ്‌ലോര്‍ ബസുകള്‍ക്ക് കൂടി അനുവദിച്ചു. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്ന് സിഎംഡി അറിയിച്ചു. എറണാകുളം- തിരുവനന്തപുരം (കോട്ടയം വഴിയും, ആലപ്പുഴ വഴിയും), എറണാകുളം -കോഴിക്കോട് ഈ റൂട്ടുകളിലാണ് നിലവില്‍ ലോ ഫ്‌ലോര്‍ എസി ബസുകള്‍ സര്‍വീസ് നടത്തി വരുന്നത്. നിലവില്‍ തിരുവനന്തപും എറണാകുളം ടിക്കറ്റ് നിരക്ക് 445 രൂപയാണ്. അത് 25 ശതമാനം കുറയ്ക്കുമ്പോള്‍ 346 രൂപയാകും. ഡിസംബര്‍ ഒന്നു മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ നിരക്ക് നിലവില്‍ വരും.
Discussion about this post