മംഗലപുരം: ഇടവിളാകം ചെമ്പകക്കുന്ന് ഗോപാലകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ മീനരോഹിണി മഹോത്സവം 19ന് തുടങ്ങി 28ന് അവസാനിക്കും. എട്ടാം ഉത്സവം വരെ രാവിലെ 5ന് മഹാഗണപതിഹോമം, 9ന് ചെമ്പ് പാല്‍പായസം, 11ന് അന്നദാനം എന്നിവയുണ്ടായിരിക്കും. 26ന് രാവിലെ 10ന് നാഗരൂട്ട്, പുള്ളുവന്‍പാട്ട്, രാത്രി 7ന് സിനിമാറ്റിക് ഡാന്‍സ്, 9ന് നാടകം. 27ന് രാവിലെ 9ന് സമൂഹ പാല്‍പായസ പൊങ്കാല, രാത്രി 9ന് ഗാനമേള. 28ന് ഉച്ചയ്ക്ക് 3ന് ആനപ്പുറത്ത് എഴുന്നള്ളിപ്പ്, രാത്രി 10ന് താലപ്പൊലിയും വിളക്കും. തുടര്‍ന്ന് അലങ്കാര വെടിക്കെട്ട്, 11ന് വോഡാഫോണ്‍ കോമഡി സ്റ്റാഴ്‌സ്, ഐഡിയ സ്റ്റാര്‍സിങ്ങേഴ്‌സ് താരങ്ങളും സീരിയല്‍, സിനിമാരംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ഡാന്‍സ് -നെവര്‍ എന്‍ഡ്.
Discussion about this post