ദേശീയം

ഹെലിക്കോപ്റ്ററിനു തീപിടിച്ച് നാലു പേര്‍ക്കു പരുക്ക്

വ്യോമസേനയുടെ എംഐ17 ഹെലിക്കോപ്റ്ററിനു തീപിടിച്ച് പൈലറ്റടക്കം നാലു പേര്‍ക്കു പരുക്ക്. കേദാര്‍നാഥ് അമ്പലത്തിനു സമീപം ലാന്‍ഡിങ്ങിനിടെ ഇരുമ്പു ഗിര്‍ഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

Read moreDetails

വി. മുരളീധരന്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

വി. മുരളീധരന്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു മുരളീധരന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ.

Read moreDetails

മാവോയിസ്റ്റ് ആക്രമണത്തില്‍ 9 ജവാന്മാര്‍ കൊല്ലപ്പെട്ടു

മാവോയിസ്റ്റ് ആക്രമണത്തില്‍ ഒന്‍പത് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഛത്തിസ്ഗഢില്‍ വനമേഖലയില്‍ പട്രോളിങ്ങിനിടെയായിരുന്നു സിആര്‍പിഎഫിന്റെ 212–ാം ബറ്റാലിയനു നേരെ ആക്രമണം നടന്നത്.

Read moreDetails

ബിപ്ലബ് കുമാര്‍ ദേബ് അധികാരമേറ്റു

ത്രിപുര മുഖ്യമന്ത്രിയായി ബിപ്ലബ് കുമാര്‍ ദേബ് അധികാരമേറ്റു. ഗവര്‍ണര്‍ തഥാഗത റോയ് ആണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. ജിഷ്ണു ദേവ് ബര്‍മന്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

Read moreDetails

കര്‍ണാടക ലോകായുക്ത ജസ്റ്റിസിന് കുത്തേറ്റു

കര്‍ണാടക ലോകായുക്ത ജസ്റ്റിസ് വിശ്വനാഥ ഷെട്ടിക്ക് കുത്തേറ്റു. ബംഗളൂരുവിലെ ഓഫീസില്‍ വച്ചാണ് കുത്തേറ്റത് . അക്രമിയെ പൊലീസ് പിടികൂടി. തേജസ് ശര്‍മയെന്ന ആളാണ് അറസ്റ്റിലായത്.

Read moreDetails

അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ വീണ്ടും ആക്രമിച്ചു

കാശ്മീരിലെ പൂഞ്ച് രജൗരി ജില്ലകളിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാക് സൈന്യം വീണ്ടും ആക്രമണം നടത്തി. രാവിലെ പ്രകോപനമൊന്നും കൂടാതെ പാക് സൈന്യം ആക്രമണം തുടങ്ങുകയായിരുന്നു.

Read moreDetails

തെലങ്കാന മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തീപിടുത്തം

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തീപിടുത്തമുണ്ടാി. ചൊവ്വാഴ്ച രാവിലെ 10.30ഓടെ ഹൈദരാബാദിന് 160 കി.മി മാറി കരിംനഗറിലായിരുന്നു സംഭവം.

Read moreDetails

റോട്ടോമാക് പേന കമ്പനി ഉടമയെ സി ബി ഐ അറസ്റ്റ് ചെയ്തു

റോട്ടോമാക് പേന കമ്പനി ഉടമ വിക്രം കോത്താരിയെ സി ബി ഐ അറസ്റ്റ് ചെയ്തു. 800 കോടിയോളം രൂപ അഞ്ച് പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി വായ്പ എടുത്ത...

Read moreDetails

ഷെല്‍ ആക്രമണത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു

പാക്കിസ്ഥാന്‍ നടത്തിയ കനത്ത ഷെല്‍ ആക്രമണത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. നിയന്ത്രണ രേഖയില്‍ പൂഞ്ച്, രജൗറി ജില്ലകളിലാണ് ഷെല്ലാക്രമണമുണ്ടായത്.

Read moreDetails

കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു; ആദായനികുതി നിരക്കിലും സ്ലാബിലും മാറ്റമില്ല

പൊതു തെരഞ്ഞെടുപ്പിനു മുമ്പുള്ള മോദി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റാണിത്. ലോകത്തെ ഏറ്റവും വലിയ ആരോഗ്യസുരക്ഷാപദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ച ജെയ്റ്റ്ലി 52,800 കോടിരൂപയാണ് ആരോഗ്യമേഖലയ്ക്ക് നീക്കിവെച്ചത്.

Read moreDetails
Page 141 of 394 1 140 141 142 394

പുതിയ വാർത്തകൾ