ദേശീയം

പ്രദര്‍ശന മേളയില്‍ നിന്ന്‌ ഹുസൈന്റെ ചിത്രങ്ങള്‍ നീക്കം ചെയ്‌തു

ഡല്‍ഹിയിലെ ഇന്ത്യന്‍ ആര്‍ട്ട്‌ സമ്മിറ്റ്‌ മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന എം.എഫ്‌ ഹുസൈന്റെ ചിത്രങ്ങള്‍ നീക്കം ചെയ്‌തു. ഹുസൈന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചാല്‍ മേള ആക്രമിക്കുമെന്ന്‌ ഭീഷണിയുണ്ടായിരുന്നു.

Read moreDetails

വിദേശബാങ്കിലെ കള്ളപ്പണം കേന്ദ്ര മന്ത്രിസഭ ചര്‍ച്ച ചെയ്‌തു

വിദേശബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ച കള്ളപ്പണം തിരിച്ചു പിടിക്കുന്നതു സംബന്ധിച്ചു കേന്ദ്രമന്ത്രിസഭ ചര്‍ച്ച ചെയ്‌തു. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ നിലപാട്‌ ജനങ്ങളെ അറിയിക്കാന്‍ ധനമന്ത്രി പ്രണബ്‌ മുഖര്‍ജിയെ യോഗം ചുമതലപ്പെടുത്തി.

Read moreDetails

ടു ജി സ്‌പെക്‌ട്രം: രാജയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്ന്‌ അഴഗിരി

ടു ജി സ്‌പെക്‌ട്രം ഇടപാടില്‍ അരോപണവിധേയനായ മുന്‍കേന്ദ്രമന്ത്രി എ.രാജയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്ന്‌ കേന്ദ്ര മന്ത്രി എം.കെ.അഴഗിരി. കേന്ദ്രമന്ത്രിസഭയില്‍ നിന്നോ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്നോ രാജിവയ്‌ക്കുമെന്ന്‌ താന്‍ പറഞ്ഞിട്ടില്ലെന്നും...

Read moreDetails

കള്ളപ്പണം: സര്‍ക്കാരിന്‌ സുപ്രീം കോടതിയുടെ വിമര്‍ശനം

വിദേശബാങ്കുകളിലെ ഇന്ത്യാക്കാരുടെ കള്ളപ്പണം രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ചു നേടിയതാണന്ന്‌ സുപ്രീം കോടതി വിമര്‍ശിച്ചു. നികുതിവെട്ടിപ്പ്‌ എന്ന നിലയില്‍ മാത്രം സര്‍ക്കാര്‍ ഇതിനെ കാണരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി....

Read moreDetails

കേന്ദ്രമന്ത്രിസഭാ പുന:സംഘടന: കെ.സി.വേണുഗോപാല്‍ ഊര്‍ജവകുപ്പ്‌ സഹമന്ത്രിയാവും

ഇന്ന്‌ വൈകിട്ട്‌ നടക്കുന്ന കേന്ദ്രമന്ത്രിസഭാ പുന:സംഘടനയിലെ പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച്‌ തീരുമാനമായതായി സൂചന. കെ.സി.വേണുഗോപാലിനെ ഊര്‍ജവകുപ്പ്‌ സഹമന്ത്രിയാക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. വേണുഗോപാലിനെ റെയില്‍വെ സഹമന്ത്രിയാക്കുമെന്ന്‌ നേരത്തെ സൂചനയുണ്ടായിരുന്നു.

Read moreDetails

ഡീസലിന്റെയും പാചക വാതകത്തിന്റെയും വില വര്‍ധന : തീരുമാനം ഈ ആഴ്‌ച

ഡീസലിന്റെയും പാചക വാതകത്തിന്റെയും വില വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രമന്ത്രിസഭാ ഉന്നതാധികാര സമിതി ഈ ആഴ്‌ച യോഗം ചേരും. രാജ്യാന്തര വിപണിയില്‍ ക്രൂഡ്‌ ഓയില്‍ വില ക്രമാതീതമായി...

Read moreDetails

സുഷമ സ്വരാജ്‌ നാളെ പുല്ലുമേട്‌ സന്ദര്‍ശിക്കും

പ്രതിപക്ഷ നേതാവ്‌ സുഷമ സ്വരാജ്‌ നാളെ പുല്ലുമേട്‌ സന്ദര്‍ശിക്കും. ഇന്ന്‌ രാത്രി കൊച്ചിയിലെത്തുന്ന സുഷമ റോഡുമാര്‍ഗമാണ്‌ പുല്ലുമേട്ടിലേക്ക്‌ പോകുക.

Read moreDetails

കേന്ദ്രമന്ത്രിസഭാ പുനസംഘടന സംബന്ധിച്ച്‌ മന്ത്രിമാരുടെ പട്ടികയായി

കേന്ദ്രമന്ത്രിസഭാ പുനസംഘടന സംബന്ധിച്ച്‌ അന്തിമ തീരുമാനമായതായി സൂചന. ഇന്ന്‌ രാവിലെ പ്രധാനമന്ത്രിയും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിയും നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായത്‌. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന...

Read moreDetails

ലോട്ടറി വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ നടപടി

ലോട്ടറി വിഷയത്തില്‍ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനെ ശാസിക്കാന്‍ പോളിറ്റ്‌ ബ്യൂറോ യോഗം തീരുമാനിച്ചു. പാര്‍ട്ടിയുമായി ആലോചിക്കാതെ സി.ബി.ഐ അന്വേഷണത്തിന്‌ വി.എസ്‌ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടിരുന്നു. ഇതാണ്‌ നടപടിക്ക്‌ കാരണമായത്‌.

Read moreDetails

പെട്രോള്‍ വില വര്‍ധന സാധാരണക്കാര്‍ക്കെതിരെയുളള ഗൂഢാലോചനയെന്ന്‌ ബിജെപി

പെട്രോള്‍ വില വര്‍ധന സാധാരണക്കാര്‍ക്കെതിരേയുള്ള കോണ്‍ഗ്രസിന്റെ ഗൂഢാലോചനയാണെന്ന്‌ ബിജെപി ആരോപിച്ചു.

Read moreDetails
Page 351 of 391 1 350 351 352 391

പുതിയ വാർത്തകൾ