സനാതനം

ശ്രീകൃഷ്ണന്‍ വീണ്ടും വൃന്ദാവനത്തില്‍ (ഗര്‍ഗ്ഗഭാഗവതസുധ-ഭാഗം II)

വൃന്ദാവനത്തിലേക്കു തിരിച്ചു ചെല്ലേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തിനു ബോദ്ധ്യപ്പെട്ടു. താന്‍ ഗോപന്മാര്‍ക്കും ഗോപികമാര്‍ക്കും നല്‍കിയ വാഗ്ദാനവുമോര്‍ത്തു. ഉടന്‍തന്നെ ഗോകുലത്തിലേക്കു പോകാന്‍ ഭഗവാന്‍ തീര്‍ച്ചയാക്കി. കൃഷ്ണന്‍, ചുമതലയെല്ലാം ബലരാമനെ ഏല്‍പ്പിച്ചു.

Read moreDetails

ശ്രീ ലളിതാസഹസ്രനാമം

സരസ്വതീ ദേവിയുടെ കച്ഛപി എന്ന വീണയെപ്പോലും അങ്ങേയറ്റം നിസ്സാരമാക്കത്തക്ക മാധുര്യമാണ് ലളിതാദേവിയുടെ സംസാരത്തിന്. കാമദേവനെപ്പോലും കീഴമര്‍ത്തിയ ശ്രീപരമേശ്വരന്റെ മനസ്സും ദേവിയുടെ പുഞ്ചിരിപ്രകാശധോരണിയില്‍ മുഴുകിപ്പോവുന്നു.

Read moreDetails

വ്യാസന്റെ നീതിപീഠത്തിനു മുന്നില്‍ – അലിയാത്ത ദക്ഷഗര്‍വ്വം

ശക്തമായ ഭാഷയില്‍ ദക്ഷനോടു പ്രതികരിച്ച സതീദേവി പെട്ടെന്ന് മൗനം അവലംബിച്ചു. മഹാദേവനായ തന്റെ ഭര്‍ത്താവിനെ അകതാരില്‍ നിനച്ചുകൊണ്ട് വടക്കോട്ടു തിരിഞ്ഞ് തറയില്‍ ചമ്രം പടിഞ്ഞിരുന്നു.

Read moreDetails

സഹസ്രകിരണന്‍ (ഭാഗം-9)

അറിവിന്റെ പരിപൂര്‍ണ്ണതയിലും ഗ്രന്ഥങ്ങള്‍ കുഞ്ഞന്‍പിള്ളയെ ആകര്‍ഷിച്ചിരുന്നു. മരുത്വാമലയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ കുഞ്ഞന്‍പിള്ള തമ്പാനൂരുള്ള ഒരു അകന്ന ബന്ധുവീടായ കല്ലുവീട്ടിലേക്കാണു ചെന്നത്.

Read moreDetails

ലക്ഷ്മണോപദേശം: സാത്വിക ത്യാഗം

രാമന്റെ സിംഹാസനത്യാഗം സാത്വികമാണ് അതില്‍ സ്വാര്‍ത്ഥതയുടെ വിദൂരമായ സ്പര്‍ശം പോലുമില്ല. പ്രകടനപരതയുമില്ല. മാലോകരെ ഭയന്ന് മനസ്സിനുള്ളില്‍ ആഗ്രഹങ്ങള്‍ അടിച്ചമര്‍ത്തി പുറംമേനി നടിച്ച് സത്യവാദികളായി ചമയുന്നവരുണ്ട്.

Read moreDetails

ഉദ്ധവര്‍ ശ്രീകൃഷ്ണ സന്നിധിയില്‍ (ഗര്‍ഗ്ഗഭാഗവതസുധ-ഭാഗം II)

ഭഗവാനോടര്‍ത്ഥിക്കുന്ന ഉദ്ധവന്‍, ഭക്തരുടെ നിറവാര്‍ന്ന മാനസം തന്നെയാണ്. ഗോപീജനാവസ്ഥ ശ്രീകൃഷ്ണനെ അറിയിച്ച്, വൃന്ദാവനത്തിലെത്തിക്കാമെന്നാണ് ഉദ്ധവര്‍, രാധാദികള്‍ക്കു നല്‍കിയ വാക്ക്. ചിര പ്രതീക്ഷിതമായ സാക്ഷാത്ക്കാരം സാധിതമാക്കുന്ന മനസ്സിന്റെ തീരുമാനമാണിത്.

Read moreDetails

ശ്രീ ലളിതാസഹസ്രനാമ വ്യാഖ്യാനം

പദ്മരാഗ-ശിലാദര്‍ശ-പരിഭാവി-കപോല-ഭുഃ നവ-വിദ്രുമ-ബിംബ-ശ്രീ-ന്യക്കാരി-ദശനച്ഛദാ (ശില-ആദര്‍ശ) ചെമന്ന പദ്മരാഗക്കല്‍ക്കണ്ണാടിയെ വെല്ലുന്ന കവിള്‍ത്തടങ്ങളാണു ദേവിയുടേത്. ആദര്‍ശം=കണ്ണാടി. പരിഭാവി=പരിഭവിപ്പിക്കുന്ന (വെല്ലുന്നതു മൂലം). കപോലഭൂവ്=കവിള്‍പ്രദേശം.

Read moreDetails

വ്യാസന്റെ നീതിപീഠത്തിനു മുന്നില്‍ – ശാപദാതാവിന് തിരിച്ചടി

ഒരുവന്റെ അന്തസ്സ് മറ്റൊരുവന്റെ അന്തസ്സിനുവേണ്ടി ബലികഴിപ്പിക്കാന്‍ അവനിലെ സാമൂഹ്യാവബോധം അവനെ അനുവദിച്ചെന്നു വരികയില്ല. ഇവിടെ രണ്ടുമഹാത്മാക്കള്‍ അഭിമുഖമായി ഒരു ഒറ്റയടിപാതയിലൂടെ നടന്നുവരുന്നു.

Read moreDetails

സഹസ്രകിരണന്‍ (ഭാഗം-8)

അഗസ്ത്യശൈലിയിലുള്ള യോഗചര്യകളും മര്‍മ്മവിദ്യയുമാണ് അദ്ദേഹം കുഞ്ഞന്‍പിള്ളയ്ക്കുപദേശിച്ചത്. കൂടാതെ 'തായിഅമ്മാള്‍' എന്ന യോഗിനിയില്‍ നിന്നും ആമാംസ്വാമി എന്ന യോഗിയില്‍ നിന്നും ചില രഹസ്യയോഗമുറകള്‍ ഗ്രഹിക്കുവാനും ചട്ടമ്പിക്കു ഭാഗ്യമുണ്ടായി.

Read moreDetails

ലക്ഷ്മണോപദേശം: ഉപദേശഭൂമിക

ശ്രീരാമന്‍ കൗസല്യാഗൃഹത്തിലെത്തി വസ്തുസ്ഥിതികള്‍ അമ്മയെ അറിയിച്ചു. രാമന്‍ കാട്ടിലേക്കു പോകുന്നു എന്നറിഞ്ഞ് തകര്‍ന്നുപോയ കൗസല്യയെ സാന്ത്വനിപ്പിക്കുന്നതിനിടയില്‍ കൈകേയിയുടെ കുതന്ത്രമറിഞ്ഞ് പ്രളയാഗ്നിപോലെ ജ്വലിച്ചുകൊണ്ട് ലക്ഷ്മണനും എത്തിച്ചേര്‍ന്നു.

Read moreDetails
Page 22 of 70 1 21 22 23 70

പുതിയ വാർത്തകൾ