ശ്രവണം, കീര്‍ത്തനം തുടങ്ങിയ നവധാഭക്തിയുടെ ശരിയായ ഉദാഹരണമാണ് ഉദ്ധവര്‍ വൃന്ദാവനത്തില്‍ കണ്ടത്. എവിടേയും ശ്യാമകൃഷ്ണന്‍ മാത്രം! ഗോപികാ ഗോപാലന്മാര്‍ - ആബാലവൃദ്ധം - കൃഷ്ണചിന്തയില്‍! ആ നിരീഹ...
Read moreDetails(പുഷ്പ-ആഭ) ദേവി പുത്തന്‍ചമ്പകപ്പൂ (മൊട്ടു)പോലെ വിളങ്ങുന്ന നീണ്ട മൂക്കുകൊണ്ട് (നാസാദണ്ഡം) ശോഭിക്കുന്നു; (ശുക്ര) നക്ഷത്രത്തിന്റെ തിളക്കത്തെ തോല്‍പ്പിക്കുന്ന മൂക്കുത്തി (നാസാ-ആഭരണ) കൊണ്ടു പ്രകാശിക്കുന്നു.
Read moreDetailsബ്രഹ്മം ഉപാദാന കാരണമായിട്ടുള്ളതാണ്. ഇത് കുടം, കലം, ഭരണി എന്നീ ഭിന്ന നാമരൂപങ്ങളുള്ളവയില്‍ ഭിന്നമല്ലാത്ത, ഭൂതവര്‍ത്തമാന ഭാവികാലങ്ങളാല്‍ ബാധിക്കപ്പെടാത്ത മൃത്‌രൂപമായ ഉണ്മപോലെയാണ്.
Read moreDetailsശിഷ്യന്‍ തന്നെക്കാള്‍ വലുതാകുന്നതില്‍ അഭിമാനിക്കുന്നവരാണ് മഹാഗുരുക്കന്മാര്‍. അതിന്നായി അര്‍ഹരായ ശിഷ്യരെ അവര്‍ ഉചിതഹസ്തങ്ങളില്‍ ഏല്പിക്കുകയും ചെയ്യും.
Read moreDetailsഅധ്യാത്മനിഷ്ഠനായ വ്യക്തിക്കേ പരബ്രഹ്മസ്വരൂപനായ എന്നെ അറിയാന്‍ കഴിയൂ. ഞാന്‍ ദൂരെയാണെന്ന ചിന്തയാണ് വിരഹദുഃഖത്തിന് കാരണം. ജ്ഞാന മാര്‍ഗത്തിലൂടെയോ യോഗമാര്‍ഗത്തിലൂടെയോ എന്നെ അറിഞ്ഞ് സ്വസ്ഥരായിരിക്കുക.
Read moreDetailsതാനും ഈശ്വരനും രണ്ടെന്ന തോന്നലാണ് അജ്ഞാനം. സര്‍വ്വദുഃഖങ്ങള്‍ക്കും ഏകഹേതുവായ അജ്ഞാനത്തെ നിവാരണം ചെയ്യുന്ന സിദ്ധൗഷധമാണ് ഛാന്ദോഗ്യോപനിഷത്തിലെ തത്ത്വമസി. ഗുരുപദേശം ലഭിച്ച ശിഷ്യന്‍ അതിനെ നിരന്തരം മനനം ചെയ്യണം.
Read moreDetailsകല്മാഷപാദന്‍ ഇക്ഷ്വാകുവംശത്തിലെ അജയ്യനായ ഒരു രാജാവായിരുന്നു. ഒരിക്കലയാള്‍ മൃഗയാ വിനോദനത്തിനു വേണ്ടി പുറപ്പെട്ടു. വളരെനേരം വേട്ടയിലേര്‍പ്പെട്ട് അദ്ദേഹം അനേകം ക്രൂരമൃഗങ്ങളെ കൊന്നൊടുക്കി.
Read moreDetailsഅഷ്ടമീചന്ദ്ര-ബിഭ്രാജദ്-അലികസ്ഥല-ശോഭിതാ മുഖചന്ദ്ര-കലങ്കാഭ-മൃഗനാഭി-വിശേഷകാ അമ്പിളിക്കലപോലെ തിളങ്ങുന്ന (ബിഭ്രാജത്) നെറ്റിത്തടത്താല്‍ (അലികസ്ഥലം) പ്രകാശിക്കുന്നവള്‍ (ശോഭിതാ). അഷ്ടമീചന്ദ്രന്‍ = അഷ്ടമിനാളിലെ അര്‍ധചന്ദ്രന്‍.
Read moreDetailsദേശകൃതവും കാലകൃതവുമായ ഭേദത്തെ വെടിഞ്ഞ് 'ആ ദേവദത്തന്‍ തന്നെയാണ് ഈ ദേവദത്തന്‍' എന്ന് ധരിച്ചതുപോലെ ഉപാധി രൂപങ്ങളായ ഭേദങ്ങളെ വെടിഞ്ഞ് ജീവേശ്വരൈക്യം ധരിച്ചുകൊള്ളണം എന്നാണ് ആചാര്യന്‍ പറയുന്നത്.
Read moreDetailsമറ്റുള്ളവരുടെ സുഖദുഃഖങ്ങള്‍ സ്വന്തം സുഖദുഃഖങ്ങള്‍തന്നെ എന്ന നില വരണമെങ്കില്‍ മറ്റുള്ളവരെന്നും താനെന്നും ഉള്ള ഭേദം ഇല്ലാതാകണം. ഇതാണ് ജ്ഞാനത്തിന്റെ പരകോടി. ഇവിടെ പലതില്ല. ആകെക്കൂടി ഒന്നേയുള്ളൂ. ഒന്നു...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies