ജി. മാധവന്‍നായര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് എതിരെ പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശകസമതിക്ക് പ്രതിഷേധം

ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒയുടെ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ അടക്കം നാലുപേര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് എതിരെ പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശകസമതിക്ക് പ്രതിഷേധം.  ആറ്റോമിക് എനര്‍ജി മുന്‍ തലവന്‍ അനില്‍ കകോദ്കര്‍, പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശകസമിതി തലവന്‍ സി.എന്‍.ആര്‍ റാവു, സിഎസ്‌ഐആര്‍ മുന്‍ തലവന്‍ ആര്‍എ മഷേല്‍ക്കര്‍, ശാസ്ത്രജ്ഞന്‍ പ്രൊഫ. യശ്പാള്‍ തുടങ്ങിയവരെല്ലാം പരസ്യമായി പ്രതികരിച്ചിട്ടുണ്ട്.

ഗവര്‍ണറുടെ മരണത്തില്‍ പ്രമുഖര്‍ അനുശോചിച്ചു

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ എംഒഎച്ച് ഫറൂഖിന്റെ നിര്യാണത്തില്‍ കേന്ദ്രമന്ത്രിമാരായ എ.കെ.ആന്റണി, വയലാര്‍ രവി, കെ.വി.തോമസ്, കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ.അഹമ്മദ്, കെ.സി.വേണുഗോപാല്‍ തുടങ്ങിയവര്‍ അനുശോചിച്ചു. സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വി.എസ്.അച്യുതാനന്ദന്‍, മന്ത്രിമാരായ കെ.എം.മാണി, കെ.ബി.ഗണേഷ്‌കുമാര്‍, കെ.പി.മോഹനന്‍, ഷിബു ബേബി ജോണ്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ-ഭൂപതി സഖ്യം സെമിയില്‍ പുറത്ത്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി- സാനിയ മിര്‍സ സഖ്യത്തിന് പരാജയം. ടൂര്‍ണമെന്റില്‍ ആറാമതായി സീഡ് ചെയ്യപ്പെട്ട ഇന്ത്യന്‍ ജോഡിയെ സെമിയില്‍ എട്ടാം സീഡായ ബെഥാനി മാറ്റെക് (യുഎസ്)- ഹോരിയ ടീകോ (റൊമാനിയ) സഖ്യമാണ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു (6-3, 6-3) പരാജയം.

കേരളാ ഗവര്‍ണര്‍ എം.ഒ.എച്ച് ഫാറൂഖ് അന്തരിച്ചു

ചെന്നൈ: കേരളാ ഗവര്‍ണര്‍ എം.ഒ.എച്ച് ഫാറൂഖ് (75)അന്തരിച്ചു.  ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി 9.10നായിരുന്നു അന്ത്യം. വൃക്ക രോഗബാധിതനായി രണ്ടുമാസത്തോളമായി ചികില്‍സയിലായിരുന്നു. ആശുപത്രിയില്‍ നിരന്തരം ഡയാലിസിസിന് വിധേയനായിക്കൊണ്ടിരുന്ന അദ്ദേഹത്തിന്റെ നില വൈകിട്ടോടെ വഷളാവുകയായിരുന്നു. മരണ സമയത്ത് അടുത്ത ബന്ധുക്കള്‍ ഒപ്പമുണ്ടായിരുന്നു.  മൃതദേഹം ഇന്നു സ്വദേശമായ പുതുച്ചേരിയിലേക്ക് കൊണ്ടുപോയി. വൈകിട്ടു 4.30നാണു സംസ്‌കാരം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സംസ്ഥാന മന്ത്രിമാരും പുതുച്ചേരിയിലെത്തി അന്ത്യോപചാരമര്‍പ്പിക്കും.

രാജ്യങ്ങള്‍ തിരിച്ച് സന്ദേശങ്ങള്‍ അപ്രത്യക്ഷമാക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചതായി ട്വിറ്റര്‍

വാഷിംഗ്ടണ്‍: രാജ്യങ്ങള്‍ തിരിച്ച് സന്ദേശങ്ങള്‍ അപ്രത്യക്ഷമാക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചതായി സോഷ്യല്‍ നെറ്റ് വര്‍ക്ക് വെബ്‌സൈറ്റായ ട്വിറ്റര്‍ വ്യക്തമാക്കി. അനാവശ്യമായ സന്ദേശങ്ങള്‍ അതാത് രാജ്യത്ത് മാത്രം അപ്രത്യക്ഷമാക്കുന്ന സാങ്കേതിക വിദ്യയാണ് വികസിപ്പിച്ചിരിക്കുന്നത്. എന്നാല്‍ മറ്റ് രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് സന്ദേശം കാണാനും വായിക്കാനും സാധിക്കുമെന്നും ട്വിറ്റര്‍ അധികൃതര്‍ ബ്ലോഗില്‍ വ്യക്തമാക്കി.

വിശിഷ്ട സേവനത്തിനുളള രാഷ്ട്രപതിയുടെ മെഡല്‍ മൂന്നു മലയാളികള്‍ക്ക്

വിശിഷ്ട സേവനത്തിനുളള രാഷ്ട്രപതിയുടെ മെഡല്‍ മൂന്നു മലയാളികള്‍ക്ക്. എഡിജിപിമാരായ എം.എന്‍.കൃഷ്ണമൂര്‍ത്തി, വിജയാനന്ദ്, ഐജി ജോസ് ജോര്‍ജ് എന്നിവര്‍ക്കാണു മെഡല്‍. സ്തുത്യര്‍ഹ സേവനത്തിനുളള മെഡലിന് എട്ടു മലയാളികള്‍ അര്‍ഹരായി. എസ്പിമാരായ ടി.ജെ.ജോസ്, ജി.സോമശേഖര്‍, സി.പി.ഗോപകുമാര്‍, ഡിവൈഎസ്പി എസ്.രാജേന്ദ്രന്‍, എഎസ്‌ഐമാരായ കെ.അപ്പുക്കുട്ടന്‍, ടി.ടി.വര്‍ക്കി ഈനാശു, ജെ.സ്റ്റീഫന്‍സണ്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കെ.പരമേശ്വരന്‍ പിള്ള എന്നിവര്‍ക്കാണു മെഡല്‍.

Continue reading വിശിഷ്ട സേവനത്തിനുളള രാഷ്ട്രപതിയുടെ മെഡല്‍ മൂന്നു മലയാളികള്‍ക്ക്

പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

പാട്ടുകാരനും കവിയുമായ അന്തരിച്ച ഭുപന്‍ ഹസാരിക, മുന്‍ ഗവര്‍ണര്‍ ടി.വി രാജേശ്വര്‍, അന്തരിച്ച കാര്‍ട്ടൂണിസ്റ്റ് മരിയോ ഡി മിറാന്‍ഡ, ഡോ. കാന്ദിലാല്‍ ഹസ്തിമാല്‍ സഞ്ചേതി, കെ. ജി സുബ്രഹ്മണ്യന്‍ എന്നിവര്‍ പത്മവിഭൂഷന്‍ പുരസ്‌കാരത്തിന് അര്‍ഹരായി. 19 പേര്‍ വനിതകള്‍ അടക്കം 109 പേര്‍ക്കാണ് ഈവര്‍ഷം പത്മഅവാര്‍ഡുകള്‍ ലഭിച്ചത്. മാര്‍ച്ച് , ഏപ്രില്‍ മാസങ്ങളിലായി രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

Continue reading പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഗ്രീക്ക് സിനിമാ സംവിധായകന്‍ തിയോ ആഞ്ചലോ പൗലോ അപകടത്തില്‍ മരിച്ചു

ലോകപ്രശസ്തനായ ഗ്രീക്ക് സിനിമാ സംവിധായകന്‍ തിയോ ആഞ്ചലോ പൗലോ (76) വാഹനമിടിച്ച് മരിച്ചു. തീരദേശനഗരമായ പൈറിയെസില്‍ വെച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് മരിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ തിയോയെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ബെക്ക് ഇടിച്ച ഉടനെ ആസ്പത്രിയിലെത്തിച്ചെങ്കിലും തലച്ചോറിന് ഗുരുതരമായ ക്ഷതമേറ്റിരുന്നു. തലച്ചോറില്‍ രക്തസ്രാവവുമുണ്ടായതാണ് മരണകാരണമായത്.

Continue reading ഗ്രീക്ക് സിനിമാ സംവിധായകന്‍ തിയോ ആഞ്ചലോ പൗലോ അപകടത്തില്‍ മരിച്ചു

മാന്യവായനക്കാര്‍ക്ക് റിപ്പബ്ലിക് ദിനാശംസകള്‍

സുകുമാര്‍ അഴീക്കോട് ഓര്‍മ്മയായി

ഡോ.സുകുമാര്‍ അഴീക്കോട് ഓര്‍മ്മയായി. വിലാപയാത്രയായി പയ്യാമ്പലം കടപ്പുറത്തെത്തിച്ച ഭൗതികശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. മരുമക്കളും സെക്രട്ടറി സുരേഷും ചേര്‍ന്നു ചിതയ്ക്ക് തീ കൊളുത്തി. ഉച്ചയ്ക്ക് 12.15 നാണു സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്. ബന്ധുക്കളുടെ താല്‍പ്പര്യപ്രകാരം പരമ്പരാഗത രീതിയില്‍ ചിതയൊരുക്കി സംസ്‌കാരം നടത്തി. അതിരാവിലെ കണ്ണൂര്‍ മഹാത്മാ മന്ദിരത്തിലെത്തിച്ച ശേഷം പിന്നീട് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ പൊതുദര്‍ശനത്തിനു വച്ച ഭൗതികശരീരത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആയിരക്കണക്കിനു പേരാണ് എത്തിയത്.

Continue reading സുകുമാര്‍ അഴീക്കോട് ഓര്‍മ്മയായി