മോഡി കമ്മിഷനുമുന്നില്‍ ഹാജരാകേണ്ടന്ന് കോടതി

അഹമ്മദാബാദ്: 2002ലെ ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നരേന്ദ്രമോഡി നാനാവതി കമ്മിഷനു മുന്നില്‍ ഹാജരാകേണ്ട ആവശ്യമില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കി. മോഡിയെ കമ്മീഷനു മുന്നില്‍ വിളിച്ചുവരുത്തി വിസ്തരിക്കണമെന്നാവശ്യപ്പെട്ട് ജനസംഘര്‍ഷ് മഞ്ച് എന്ന സംഘടന നല്‍കിയ ഹര്‍ജി  തള്ളി്‌ക്കൊണ്ടാണ് കോടതി ഇക്കാര്യം അറിയിച്ചത്.

ലിംകയുടെ പ്രതിഭാ പുരസ്‌കാരം യേശുദാസിന്

ഭാരതീയ സംഗീതത്തിനാണ് ഈ വര്‍ഷത്തെ ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സ് സമര്‍പ്പിച്ചത്. മഹദ്പ്രതിഭകളായി ലിംക തിരഞ്ഞെടുത്ത പത്ത് വ്യക്തികളില്‍ ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസും വയലിന്‍ വിദ്വാന്‍ എന്‍.എസ്. സുബ്രഹ്മണ്യവും മലയാളത്തിന്റെ നക്ഷത്രങ്ങളായി. ഇരുവരേയും ഡല്‍ഹിയില്‍ നടന്ന പ്രകാശനചടങ്ങില്‍ പണ്ഡിറ്റ് രവിശങ്കര്‍ പൊന്നാടയണിയിച്ചു.

Continue reading ലിംകയുടെ പ്രതിഭാ പുരസ്‌കാരം യേശുദാസിന്

ദേവാസ് ഇടപാട് സംബന്ധിച്ച രേഖകള്‍ പുറത്തു വിട്ടേക്കും

ദേവാസ് ഇടപാട് സംബന്ധിച്ച രേഖകള്‍ പുറത്തു വിട്ടേക്കും

Continue reading ദേവാസ് ഇടപാട് സംബന്ധിച്ച രേഖകള്‍ പുറത്തു വിട്ടേക്കും

അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകളില്‍ തീരുമാനം നാലു മാസത്തിനുള്ളില്‍ എടുക്കണമെന്ന് സുപ്രീം കോടതി

അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകളില്‍ തീരുമാനം നാലു മാസത്തിനുള്ളില്‍ എടുക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.സാധാരണ നിലയില്‍ മൂന്നു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. വിദഗ്ധ ഉപദേശം ആവശ്യമെങ്കില്‍ പരമാവധി ഒരു മാസം കൂടി എടുക്കാം. അതിനിടെ തീരുമാനമെടുത്തില്ലെങ്കില്‍ അത് അനുമതിയായി കണക്കാക്കാമെന്നും ജസ്റ്റിസുമാരായ ജി.എസ്. സിങ്‌വി, എ.കെ. ഗാംഗുലി എന്നിവരുള്‍പ്പെട്ട ബഞ്ച് നിര്‍ദ്ദേശിച്ചു.

Continue reading അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകളില്‍ തീരുമാനം നാലു മാസത്തിനുള്ളില്‍ എടുക്കണമെന്ന് സുപ്രീം കോടതി

വ്യോമ സേനയുടെ പരിശീലന വിമാനം തകര്‍ന്നു വീണു; പൈലറ്റുമാര്‍ അത്ഭുതകരമായി രക്ഷപെട്ടു

ഇന്ത്യന്‍ വ്യോമ സേനയുടെ പരിശീലന വിമാനം ചെന്നൈയിലെ താംബരയ്ക്കടുത്ത് ഉരപ്പക്കത്ത് തകര്‍ന്നു വീണു. വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരും ചെറിയ പരുക്കുകളോടെ രക്ഷപെട്ടു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കിരണ്‍് എംകെ എന്ന വിമാനമാണ് പതിവ് പരിശീലനപ്പറക്കലിനു ശേഷം തിരികെ വ്യോമസേനാ ആസ്ഥാനത്തേക്കു പോകുമ്പോള്‍ സാങ്കേതിക തകരാറുണ്ടായി തകര്‍ന്ന് അയ്യഞ്ചേരി തടാകത്തിലേക്കു വീഴുകയായിരുന്നു.

Continue reading വ്യോമ സേനയുടെ പരിശീലന വിമാനം തകര്‍ന്നു വീണു; പൈലറ്റുമാര്‍ അത്ഭുതകരമായി രക്ഷപെട്ടു

വിലക്കിനെതിരെ മാധവന്‍ നായര്‍ പ്രധാനമന്ത്രിക്കു കത്തയച്ചു

താനുള്‍പ്പെടെ നാലു ശാസ്ത്രജര്‍ക്കുമെതിരായ വിലക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിനു കത്തയച്ചു. ചട്ടങ്ങള്‍ പാലിക്കാതെയാണു വിലക്ക് ഏര്‍പ്പെടുത്തിയതെന്നും ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിലക്കിനെ പറ്റി ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ല.

Continue reading വിലക്കിനെതിരെ മാധവന്‍ നായര്‍ പ്രധാനമന്ത്രിക്കു കത്തയച്ചു

മാധവന്‍ നായരുടെ വിലക്ക് പിന്‍വലിച്ചേക്കും

ഐഎസ്ആര്‍ഒ മുന്‍ തലവന്‍ ജി.മാധവന്‍ നായരുടെ വിലക്ക് പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. വിലക്ക് നീക്കുന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലാണ്. ശാസ്ത്ര മേഖലയിലുണ്ടായ വ്യാപക പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി പുനപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി വി.നാരായണസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്.

Continue reading മാധവന്‍ നായരുടെ വിലക്ക് പിന്‍വലിച്ചേക്കും

വിദ്യാഭ്യാസമേഖലയിലെ ചട്ടലംഘനം തടയുന്നതിന് കേന്ദ്രനിയമം വരുന്നു

സ്‌കൂള്‍ വിദ്യാഭ്യാസമേഖലയിലെ ചട്ടലംഘനം തടയാന്‍ പുതിയ കേന്ദ്രനിയമം വരുന്നു. സ്വകാര്യ, അണ്‍എയ്ഡഡ് സ്‌കൂളുകളുള്‍പ്പെടെ എല്ലാ െ്രെപമറി, സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസസ്ഥാപനങ്ങളും നിര്‍ദിഷ്ടനിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും. മാനവശേഷി മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര വിദ്യാഭ്യാസ ഉപദേശക ബോര്‍ഡിന്റെ (സി.എ.ബി.ഇ.) കീഴില്‍ ഇതിനായി രൂപവത്കരിച്ച പ്രത്യേക സമിതി കഴിഞ്ഞദിവസം ആദ്യയോഗം ചേര്‍ന്ന് നിയമനിര്‍മാണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

Continue reading വിദ്യാഭ്യാസമേഖലയിലെ ചട്ടലംഘനം തടയുന്നതിന് കേന്ദ്രനിയമം വരുന്നു

ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം

ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഹരിയാനയിലും നേരിയ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 3.5 രേഖപ്പെടുത്തിയ ചലനം പുലര്‍ച്ചെ 4.55 നാണ് അനുഭവപ്പെട്ടത്.ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റോഹ്തക്ക്-സോനിപാത് അതിര്‍ത്തിയാണ് ഭൂചലനത്തിന്റെ ഉത്ഭവ കേന്ദ്രം .

Continue reading ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം

കൊച്ചി-ബാംഗ്ലൂര്‍ വാതക പൈപ്പ് ലൈനിന് അനുമതിയില്ല

നിര്‍ദ്ദിഷ്ട കൊച്ചി-ബാംഗ്ലൂര്‍ വാതക പൈപ്പ് ലൈനിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചു. പൈപ്പ് ലൈന്‍ കടന്നു പോകുന്ന പാലക്കാട് ജില്ലയിലെ കൂറ്റനാട് വനമേഖലയെച്ചൊല്ലി കേസുകള്‍ നിലനില്‍ക്കുന്നതിനാലാണ് മന്ത്രാലയത്തിന്റെ ഈ നടപടി. പുതുവൈപ്പിനിലെ എല്‍എന്‍ജി ടെര്‍മിനലില്‍ നിന്ന് ബാംഗ്ലൂരിലേക്കും മംഗലാപുരത്തേക്കും പൈപ്പ് വഴി പ്രകൃതി വാതകം എത്തിക്കാനുദ്ദേശിച്ചുള്ളതാണ് പദ്ധതി. പൈപ്പ് ലൈന്‍ കടന്നു പോകേണ്ട വന ഭൂമിയുടെ ഉടമസ്ഥതയെച്ചൊല്ലിയാണ് കേസുകള്‍ നിലനില്‍ക്കുന്നത്.

Continue reading കൊച്ചി-ബാംഗ്ലൂര്‍ വാതക പൈപ്പ് ലൈനിന് അനുമതിയില്ല