കേരളം

കലാമണ്ഡലം പുതിയ ക്യാമ്പസ് : നിര്‍ദ്ദേശം പരിഗണനയില്‍

കേരളത്തിന്റെ പെരുമയെ ലോകത്തിന്റെ നെറുകയിലെത്തിച്ചത് കേരള കലാമണ്ഡലവും കഥകളിയുമാണ്. വിശ്വഭാരതിപോലെ കലാമണ്ഡലത്തെ സമ്പൂര്‍ണ്ണ സര്‍വകലാശാലയാക്കുകയാണ് ലക്ഷ്യം. അതിന് ഒരുപാട് കടമ്പകള്‍ മറികടക്കേണ്ടതുണ്ട്.

Read moreDetails

ശബരിമല തീര്‍ഥാടനം : തിരിച്ചറിയല്‍ കാര്‍ഡും വാഹന പാസും കര്‍ശനമാക്കി

ശബരിമലയിലേക്ക് വരുന്നവര്‍ അവരവരുടെ പോലീസ് സ്റ്റേഷനില്‍ നിന്ന് ലഭിക്കുന്ന പാസുമായി വേണം ശബരിമലയിലേക്ക് യാത്ര പുറപ്പെടേണ്ടത്. പാസ് കാണത്തക്കവിധം മുന്‍ ഗ്ലാസില്‍ സൗകര്യപ്രദമായ സ്ഥലത്ത് പ്രദര്‍ശിപ്പിക്കണം.

Read moreDetails

ക്ഷേത്രപ്രവേശന ചരിത്ര വിളംബരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ക്ഷേത്രപ്രവേശന വിളംബരം, അതിന് മുമ്പും തുടര്‍ന്നും ഉണ്ടായ നവോത്ഥാന മുന്നേറ്റങ്ങളും പോരാട്ടങ്ങളും ഉള്‍പ്പെടുത്തിയാണ് പ്രദര്‍ശനം ഒരുക്കിയത്.

Read moreDetails

ഫാമിലി പ്ലാസ്റ്റിക് ഫാക്ടറി തീപിടുത്തം: രണ്ട് പേര്‍ അറസ്റ്റില്‍

മണ്‍വിള ഫാമിലി പ്ലാസ്റ്റിക് ഫാക്ടറി തീപിടുത്തവുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ചിറയന്‍കീഴ് സ്വദേശി ബിമല്‍, കാര്യവട്ടം സ്വദേശി ബിനു എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.

Read moreDetails

പി.എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കേസെടുത്തതില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കേസെടുത്തതില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. ശ്രീധരന്‍പിള്ളയെ ചൊവ്വാഴ്ച വരെ അറസ്റ്റു ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

Read moreDetails

കെ.എം.ഷാജി എംഎല്‍എയെ അയോഗ്യനാക്കിയ വിധി സ്റ്റേ ചെയ്തു

കെ.എം.ഷാജി എംഎല്‍എയെ അയോഗ്യനാക്കിയ വിധി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എം.ഷാജി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒരാഴ്ചയ്ക്കകം 50,000 രൂപ കെട്ടിവെക്കാനും കോടതി നിര്‍ദ്ദേശിച്ചു.

Read moreDetails

27 മുതല്‍ ഡിസംബര്‍ 13 വരെ നിയമസഭ സമ്മേളിക്കും

നവംബര്‍ 27 മുതല്‍ ഡിസംബര്‍ 13 വരെ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിനു ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിയമനിര്‍മാണത്തിനായാണ് സഭ വിളിച്ചുചേര്‍ക്കുന്നത്.

Read moreDetails

മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയില്‍ ആരോഗ്യ വകുപ്പിന്റെ വിപുലമായ സംവിധാനം

ഈ മണ്ഡലകാലത്ത് സന്നിധാനത്ത് സര്‍ജന്‍, അനസ്തറ്റിസ്റ്റ് എന്നിവര്‍ ഉള്‍പ്പെടെ ഒരു എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്ററും പ്രവര്‍ത്തിപ്പിക്കും. ഒരു താല്‍ക്കാലിക ആശുപത്രി ചരല്‍മേട് സ്വാമി അയ്യപ്പന്‍ റോഡില്‍ പ്രവര്‍ത്തനക്ഷമമാക്കും.

Read moreDetails

എടിഎം കവര്‍ച്ചാ കേസില്‍ പിടികൂടിയ പ്രതികളെ കേരളത്തില്‍ എത്തിച്ചു

എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ നടന്ന എടിഎം കവര്‍ച്ചാ കേസില്‍ പിടികൂടിയ പ്രതികളെ കേരളത്തില്‍ എത്തിച്ചു. മൂന്നുപേരെയാണു പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

Read moreDetails

കെവിന്‍ കേസില്‍ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു

കെവിന്‍ കേസില്‍ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. ഗാന്ധിനഗര്‍ സ്റ്റേഷനിലെ എഎസ്ഐ ടിഎം ബിജുവിനെയാണ് സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടത്.

Read moreDetails
Page 367 of 1174 1 366 367 368 1,174

പുതിയ വാർത്തകൾ