ഇന്ത്യയുടെ ഭൂപടം അപൂര്‍ണ്ണമായി അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു

അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഇന്ത്യയുടെ ഭൂപടം അപൂര്‍ണ്ണമായിക്കാണുന്നു. തര്‍ക്കപ്രദേശമെന്ന സൂചന നല്‍കുന്ന രീതിയില്‍ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖ കുത്തുകുത്തുകള്‍ കൊണ്ടാണ് ഭൂപടത്തില്‍ രേഖപ്പെപ്പെടുത്തിയിട്ടുള്ളത്. വാഷിങ്ടണിലെ ഇന്ത്യന്‍ എംബസ്സി ഇതെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

Continue reading ഇന്ത്യയുടെ ഭൂപടം അപൂര്‍ണ്ണമായി അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു

അനുജ് ബിദ്‌വെയെ വെടിവച്ചു കൊന്ന കേസില്‍ ബ്രിട്ടീഷ് പൗരന്‍ അറസ്റ്റില്‍

ഇന്ത്യന്‍ വിദ്യാര്‍ഥി അനുജ് ബിദ്‌വെയെ പ്രകോപനമൊന്നുമില്ലാതെ വെടിവച്ചു കൊന്ന കേസില്‍ ഇരുപതുകാരനായ ബ്രിട്ടീഷ് പൗരന്‍ കുറ്റക്കാരനെന്നു പൊലീസ് കണ്ടെത്തി. കിയാറണ്‍ സ്‌റ്റേപ്പിള്‍ടണിനെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. ഓഡ്‌സാല്‍ സ്വദേശിയാണ് ഈ യുവാവ്. ഇയാളെ ഇന്ന് മാഞ്ചസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

Continue reading അനുജ് ബിദ്‌വെയെ വെടിവച്ചു കൊന്ന കേസില്‍ ബ്രിട്ടീഷ് പൗരന്‍ അറസ്റ്റില്‍

ഇറാന്‍ ആണവ ഇന്ധന ദണ്ഡ് വികസിപ്പിച്ചു

റിയാക്ടറുകളില്‍ ഉപയോഗിക്കുന്ന ആണവ ഇന്ധന ദണ്ഡ് തദ്ദേശീയമായി വികസിപ്പിച്ചുവെന്ന് ഇറാന്‍. അറ്റോമിക് ഇനര്‍ജി ഓര്‍ഗനൈസേഷന്റെ വെബ് സൈറ്റിലാണ് ഇറാന്‍ ഇക്കാര്യം അവകാശപ്പെട്ടത്. പരിശോധനയ്ക്കുശേഷം ടെഹ്‌റാനിലെ പരീക്ഷണ റിയാക്ടറില്‍ ദണ്ഡ് ഉപയോഗിച്ചു തുടങ്ങിയെന്നും വെബ് സൈറ്റില്‍ പറയുന്നു. ടെഹ്‌റാനിലെ പരീക്ഷണ റിയാക്ടറില്‍ തദ്ദേശീയമായി വികസിപ്പിച്ച ആണവ ഇന്ധന ദണ്ഡ് ഉപയോഗിക്കുമെന്ന് ഇറാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Continue reading ഇറാന്‍ ആണവ ഇന്ധന ദണ്ഡ് വികസിപ്പിച്ചു

ചൈനയില്‍ പക്ഷിപ്പനി പടരുന്നു

ചൈനയില്‍ പക്ഷിപ്പനി മരണം സ്ഥിരീകരിച്ചു. തെക്കന്‍ ചൈനയിലാണ് 39കാരന്‍ പക്ഷിപ്പനി ബാധിച്ച് മരിച്ചത്. ഇതോടെ ഒന്നരവര്‍ഷത്തെ ഇടേവളയ്ക്കു ശേഷം പക്ഷിപ്പനി ചൈനയില്‍ തിരിച്ചെത്തിയതായാണ് സൂചന. കടുത്ത ന്യൂമോണിയ ബാധിച്ച് കഴിഞ്ഞ ഞായറാഴ്ച ഗൗണ്‍ഡോംഗ് പ്രവിശ്യയിലെ ഷെന്‍ഷാന്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ബസ് ഡ്രൈവറാണ് മരിച്ചത്.

Continue reading ചൈനയില്‍ പക്ഷിപ്പനി പടരുന്നു

റഷ്യയില്‍ ആണവ മുങ്ങിക്കപ്പലില്‍ തീപിടിത്തം

റഷ്യയില്‍ ആണവ മുങ്ങിക്കപ്പലില്‍ തീപിടിത്തം. മര്‍മാന്‍സ്‌ക് തുറമുഖത്തിനു സമീപമുളള കപ്പല്‍ നിര്‍മാണ കേന്ദ്രത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ യെക്തറിന്‍ബര്‍ഗ് എന്ന മുങ്ങിക്കപ്പലിലാണ് തീപിടിത്തം ഉണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കപ്പല്‍ നിര്‍മാണശാലയിലെ തടി ആവരണത്തിന് പിടിച്ച തീ കപ്പലിലേക്ക് പടരുകയായിരുന്നു.

Continue reading റഷ്യയില്‍ ആണവ മുങ്ങിക്കപ്പലില്‍ തീപിടിത്തം

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 112-ാം അവതാര ജയന്തി ആഘോഷം: സംഗീതാര്‍ച്ചന

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 112-ാം അവതാര ജയന്തി ആഘോഷത്തോടനുബന്ധിച്ച് ആശ്രമത്തിലെ ഗുരുപാദ സമാധിമണ്ഡപത്തിനുമുമ്പില്‍ ദിവ്യവിമല്‍ നടത്തിയ സംഗീതാര്‍ച്ചന.

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 112-ാം അവതാര ജയന്തി ആഘോഷം: ലക്ഷാര്‍ച്ചന

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 112-ാം അവതാര ജയന്തി ആഘോഷത്തോടനുബന്ധിച്ച് ആശ്രമത്തില്‍ നടന്ന ലക്ഷാര്‍ച്ചന

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 112-ാം അവതാര ജയന്തി ആഘോഷം

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 112-ാം അവതാര ജയന്തി ആഘോഷത്തോടനുബന്ധിച്ച് ജ്യോതിക്ഷേത്രത്തില്‍ നടന്ന അക്ഷരശ്ലോക സദസ്സ്‌

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 112-ാം അവതാര ജയന്തി ആഘോഷിച്ചു

ശ്രീരാമദാസാശ്രമം സ്ഥാപകാചാര്യനും ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ ഗുരുനാഥനും അദ്ധ്യാത്മരാമായണ സാധനാവൃത്തിയിലൂടെ ആത്മനിര്‍വൃതി നേടിയ മഹാപ്രഭുവുമായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 112-ാം അവതാര ജയന്തി 2011 ഡിസംബര്‍ 24ന് (1187 ധനു 8ന്) ശനിയാഴ്ച തൃക്കേട്ട നക്ഷത്രത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ശ്രീരാമദാസ ആശ്രമം- മിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ലോകമെമ്പാടും ആഘോഷിച്ചു.

Continue reading ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 112-ാം അവതാര ജയന്തി ആഘോഷിച്ചു

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 112-ാം അവതാരജയന്തി ആഘോഷവും ഹനുമത് പൊങ്കാലയും ഡിസംബര്‍ 24ന്

ശ്രീരാമദാസാശ്രമം സ്ഥാപകാചാര്യനും ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ ഗുരുനാഥനും അദ്ധ്യാത്മരാമായണ സാധനാവൃത്തിയിലൂടെ ആത്മനിര്‍വൃതി നേടിയ മഹാപ്രഭുവുമായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 112-ാം അവതാര ജയന്തി 2011 ഡിസംബര്‍ 24ന് (1187 ധനു 8ന്) ശനിയാഴ്ച തൃക്കേട്ട നക്ഷത്രത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ശ്രീരാമദാസ ആശ്രമം- മിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ലോകമെമ്പാടും ആഘോഷിക്കുന്നു.

Continue reading ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 112-ാം അവതാരജയന്തി ആഘോഷവും ഹനുമത് പൊങ്കാലയും ഡിസംബര്‍ 24ന്