മകരവിളക്കിനുളള മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. കഴിഞ്ഞകൊല്ലം മണ്ഡല മകരവിളക്ക് കാലത്ത് നാല് കോടി അയ്യപ്പ ഭക്തര്‍ ശബരിമലയില്‍ എത്തി.
Read moreDetailsസംസ്ഥാനത്ത് റേഷന്‍ വിതരണ രംഗത്തുണ്ടായിരുന്ന തടസങ്ങള്‍ നീങ്ങിയതായി ഭക്ഷ്യ മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. ഡിസംബര്‍ വിഹിത വിതരണം ജനുവരി 14നകം പൂര്‍ത്തീകരിക്കും.
Read moreDetailsയുക്രൈനില്‍ നിന്നും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും കേരളത്തില്‍ എത്തിക്കുന്നതിനുമായി ടൂറിസം വകുപ്പ് പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
Read moreDetailsഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത സംഗീതജ്ഞന്‍ ഗംഗൈ അമരന്. മകരവിളക്ക് ദിവസമായ ജനുവരി 14ന് സഹകരണദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുരസ്‌കാരം സമ്മാനിക്കും.
Read moreDetailsനെഹ്റു കോളജിലും കൊച്ചിയിലെ മാനേജ്‌മെന്റ് അസോസിയേഷന്റെ ഓഫീസിനു നേരെയും നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് സ്വാശ്രയ മാനേജ്‌മെന്റുകള്‍ വ്യാഴാഴ്ച കോളജുകള്‍ അടച്ചിടും.
Read moreDetailsനെഹ്റു എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു ആത്മഹത്യ ചെയ്ത കേസില്‍ അന്വേഷണച്ചുമതല ക്രൈം ബ്രാഞ്ചിന് വിട്ടു. തൃശ്ശൂര്‍ റൂറല്‍ ഡി.വൈ.എസ്.പി കേസ് അന്വേഷിക്കും.
Read moreDetailsമകരവിളക്ക് ഉത്സവം പ്രമാണിച്ച് ഒരുക്കേണ്ട എല്ലാവിധ സജ്ജീകരണങ്ങളും പൂര്‍ത്തീകരിച്ചതായി ബി എസ് എന്‍ എല്‍ സബ്ഡിവിഷണല്‍ എഞ്ചിനീയര്‍ കൃഷ്ണകുമാര്‍ അറിയിച്ചു.
Read moreDetailsതിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന കാനനപാത സംരക്ഷിക്കുന്നതിനും ഘോഷയാത്രയിലും സ്വീകരണ സ്ഥലങ്ങളിലും പ്ലാസ്റ്റിക്മുക്തമാക്കുന്നതിനും ശുചിത്വമിഷന്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
Read moreDetailsറോഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് സഹകരണ, ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
Read moreDetailsവടക്കെനട മുതല്‍ അയ്യപ്പഭക്തര്‍ വിരിവെക്കാറുള്ള പന്തല്‍, ബെയ്‌ലിപാലത്തിലേക്ക് പോകുന്ന റോഡ്, പാണ്ടിത്താവളം എന്നിവ ഉള്‍പ്പെടുത്തിയാണ് ഒന്നര കിലോമീറ്ററോളം ദൂരത്തില്‍ പൂതിയ ബാരിക്കേഡ് തീര്‍ക്കുന്നത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies