അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ) യുടെ പ്രത്യേക നിരീക്ഷക സംഘം ഇറാനില്‍

ഇറാനിലെ ആണവ പരിപാടിയെക്കുറിച്ച് മനസ്സിലാക്കാന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ) യുടെ പ്രത്യേക നിരീക്ഷക സംഘം ഇറാനിലെത്തി. മൂന്നു ദിവസമാണ് സന്ദര്‍ശനം. ഇറാന്റെ ആണവ പരിപാടികള്‍ സംബന്ധിച്ച് പാശ്ചാത്യ രാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക കനത്ത സാഹചര്യത്തിലാണിത്. ഐ.എ.ഇ.എ ചീഫ് ഇന്‍സ്‌പെക്ടര്‍ ഹെര്‍മന്‍ നാക്കേര്‍ട്‌സിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ഇറാനിലെത്തിയത്. ആണവപരിപാടികള്‍ തുടരുമെന്ന് പ്രഖ്യാപിച്ച് മുന്നോട്ടു നീങ്ങുന്ന ഇറാന്‍ 2003-നു ശേഷം ഇതാദ്യമായി യു.എന്‍. സംഘവുമായി ചര്‍ച്ചയ്ക്ക് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏജന്‍സിയുടെ ചോദ്യങ്ങള്‍ക്ക് ഇറാന്‍ മറുപടി നല്‍കണമെന്ന് ഐ.എ.ഇ.എ ഡയറക്ടര്‍ ജനറല്‍ യുകിയ അമാനോ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആണവായുധം വികസിപ്പിക്കുന്നുവെന്ന ആരോപണം ഇറാന്‍ നിഷേധിച്ചു.

Continue reading അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ) യുടെ പ്രത്യേക നിരീക്ഷക സംഘം ഇറാനില്‍

രാജ്യങ്ങള്‍ തിരിച്ച് സന്ദേശങ്ങള്‍ അപ്രത്യക്ഷമാക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചതായി ട്വിറ്റര്‍

രാജ്യങ്ങള്‍ തിരിച്ച് സന്ദേശങ്ങള്‍ അപ്രത്യക്ഷമാക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചതായി സോഷ്യല്‍ നെറ്റ് വര്‍ക്ക് വെബ്‌സൈറ്റായ ട്വിറ്റര്‍ വ്യക്തമാക്കി. അനാവശ്യമായ സന്ദേശങ്ങള്‍ അതാത് രാജ്യത്ത് മാത്രം അപ്രത്യക്ഷമാക്കുന്ന സാങ്കേതിക വിദ്യയാണ് വികസിപ്പിച്ചിരിക്കുന്നത്. എന്നാല്‍ മറ്റ് രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് സന്ദേശം കാണാനും വായിക്കാനും സാധിക്കുമെന്നും ട്വിറ്റര്‍ അധികൃതര്‍ ബ്ലോഗില്‍ വ്യക്തമാക്കി.

Continue reading രാജ്യങ്ങള്‍ തിരിച്ച് സന്ദേശങ്ങള്‍ അപ്രത്യക്ഷമാക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചതായി ട്വിറ്റര്‍

ഗ്രീക്ക് സിനിമാ സംവിധായകന്‍ തിയോ ആഞ്ചലോ പൗലോ അപകടത്തില്‍ മരിച്ചു

ലോകപ്രശസ്തനായ ഗ്രീക്ക് സിനിമാ സംവിധായകന്‍ തിയോ ആഞ്ചലോ പൗലോ (76) വാഹനമിടിച്ച് മരിച്ചു. തീരദേശനഗരമായ പൈറിയെസില്‍ വെച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് മരിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ തിയോയെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ബെക്ക് ഇടിച്ച ഉടനെ ആസ്പത്രിയിലെത്തിച്ചെങ്കിലും തലച്ചോറിന് ഗുരുതരമായ ക്ഷതമേറ്റിരുന്നു. തലച്ചോറില്‍ രക്തസ്രാവവുമുണ്ടായതാണ് മരണകാരണമായത്.

Continue reading ഗ്രീക്ക് സിനിമാ സംവിധായകന്‍ തിയോ ആഞ്ചലോ പൗലോ അപകടത്തില്‍ മരിച്ചു

യാഹൂ സ്ഥാപകന്‍ ജെറിയാങ് രാജിവെച്ചു

സേര്‍ച്ച് എന്‍ജിന്‍ കമ്പനിയായ യാഹൂവിന്റെ സഹസ്ഥാപകന്‍ ജെറി യാങ് രാജിവെച്ചു. 1995ലാണ് ഡേവിഡ് ഫിലോയുമായി ചേര്‍ന്ന് ജെറി യാങ് യാഹൂ സ്ഥാപിച്ചത്. 2007 ജൂണ്‍ മുതല്‍ 2009 ജനുവരി വരെ അദ്ദേഹം യാഹൂവിന്റെ ചീഫ് എക്‌സിക്യൂട്ടീവുമായിരുന്നു.

Continue reading യാഹൂ സ്ഥാപകന്‍ ജെറിയാങ് രാജിവെച്ചു

പാക്കിസ്ഥാനില്‍ പത്തു തീവ്രവാദികള്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാനില്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ പത്തു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തെക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ കോഹ്‌ലു മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സൈനികരുടെ ചെക്ക്‌പോസ്റ്റിനു നേര്‍ക്കു തീവ്രവാദികള്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് ഡോണ്‍ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ സൈനികര്‍ ഉള്‍പ്പെട്ടിട്ടില്ല.

Continue reading പാക്കിസ്ഥാനില്‍ പത്തു തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ജീവിതപങ്കാളിക്കൊപ്പം കഴിയാന്‍ വിദേശീയര്‍ക്ക് യുകെയില്‍ ഇംഗ്ലീഷ് പരിജ്ഞാനം നിര്‍ബന്ധമാകും

ജീവിതപങ്കാളിക്കൊപ്പം കഴിയാന്‍ വിദേശ രാജ്യങ്ങളില്‍നിന്നു യുകെയിലെത്തുന്നവര്‍ക്ക് ഇംഗ്ലീഷ് പരിജ്ഞാനം നിര്‍ബന്ധമാക്കുന്നതിനുള്ള തടസങ്ങള്‍ നീങ്ങുന്നു. പുതിയ നിയമനിര്‍മാണത്തെ ചോദ്യം ചെയ്തു സമര്‍പ്പിക്കപ്പെട്ട ഹര്‍ജി യുകെ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണിത്.

Continue reading ജീവിതപങ്കാളിക്കൊപ്പം കഴിയാന്‍ വിദേശീയര്‍ക്ക് യുകെയില്‍ ഇംഗ്ലീഷ് പരിജ്ഞാനം നിര്‍ബന്ധമാകും

ആണവ സുരക്ഷയുടെ കാര്യത്തില്‍ പിന്നില്‍നില്‍ക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയും

ആണവ സുരക്ഷയുടെ കാര്യത്തില്‍ പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു. ഉത്തര കൊറിയ, പാക്കിസ്ഥാന്‍, ചൈന, ഇസ്രയേല്‍ തുടങ്ങിയവയാണ് ആണവ സുരക്ഷ മുന്‍നിര്‍ത്തി തയാറാക്കിയ 32 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ കൂടാതെ പുറകിലുള്ളവര്‍. ആണവഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ രാജ്യങ്ങളെ ബോധവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പട്ടിക തയാറാക്കിയത്.

Continue reading ആണവ സുരക്ഷയുടെ കാര്യത്തില്‍ പിന്നില്‍നില്‍ക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയും

ഇന്‍ഡോനീഷ്യയില്‍ ഭൂചലനം; സുനാമിക്ക് മുന്നറിയിപ്പ്

കടലിനടിയില്‍ ശക്തമായ ഭൂചലനം ഉണ്ടായതിനെ തുടര്‍ന്ന് ഇന്‍ഡോനീഷ്യ സുനാമി മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച പുലര്‍ച്ചെ 1.30 ന് ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തി. കടല്‍ തീരത്ത് താമസിക്കുന്നവരെ അധികൃതര്‍ ഒഴിപ്പിച്ചു. മൗലാബോ പ്രദേശത്തിന് 350 കിലോമീറ്റര്‍ തെക്കു പടിഞ്ഞാറായി കടലിനടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കണ്ടെത്തിയിട്ടുണ്ട്. മൗലാബോയിലെ ജനങ്ങള്‍ ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായി. കടലിന് ഒരു കിലോമീറ്റര്‍ അകലേക്ക് മാറാന്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. 2004 ല്‍ ഉണ്ടായ സുനാമിയെ തുടര്‍ന്ന് ഇന്‍ഡോനീഷ്യയില്‍ 170000 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Continue reading ഇന്‍ഡോനീഷ്യയില്‍ ഭൂചലനം; സുനാമിക്ക് മുന്നറിയിപ്പ്

കൊള്ളക്കാര്‍ റാഞ്ചിയ ഇന്ത്യന്‍ കപ്പല്‍ നാറ്റോ മോചിപ്പിച്ചു

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലായിരുന്ന ഇന്ത്യയുടെയും ഇറാന്റെയും കപ്പലുകള്‍ നാറ്റോ സൈനികര്‍ മോചിപ്പിച്ചു. കൊള്ളക്കാര്‍ ബന്ദികളാക്കിയിരുന്ന 20 ഇന്ത്യക്കാരെയും ഒമ്പത് പാകിസ്ഥാന്‍കാരെയും അഞ്ച് ഇറാന്‍കാരെയും നാറ്റോ പടക്കപ്പലുകള്‍ മോചിപ്പിച്ചു. ഒന്നരമാസം കൊള്ളക്കാരുടെ പിടിയിലായിരുന്ന 13 ഇറാന്‍കാരെ അമേരിക്കന്‍ സൈന്യം രക്ഷപ്പെടുത്തിയ വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഈ സംഭവവും.

Continue reading കൊള്ളക്കാര്‍ റാഞ്ചിയ ഇന്ത്യന്‍ കപ്പല്‍ നാറ്റോ മോചിപ്പിച്ചു

ന്യൂസീലന്‍ഡില്‍ എയര്‍ബലൂണ്‍ തകര്‍ന്ന് 11 മരണം

എയര്‍ബലൂണിന് തീപിടിച്ച് പതിനൊന്ന് പേര്‍ മരിച്ചു

Continue reading ന്യൂസീലന്‍ഡില്‍ എയര്‍ബലൂണ്‍ തകര്‍ന്ന് 11 മരണം