ഭാരതത്തിലെ ജനാധിപത്യ പ്രക്രിയയെ അര്‍ബുദംപോലെ അഴിമതി കാര്‍ന്നുതിന്നുകയാണ്.
Continue reading അഴിമതി തുടച്ചുനീക്കണം
|
|||
|
ഭാരതത്തിലെ ജനാധിപത്യ പ്രക്രിയയെ അര്‍ബുദംപോലെ അഴിമതി കാര്‍ന്നുതിന്നുകയാണ്. Continue reading അഴിമതി തുടച്ചുനീക്കണം ജനാപത്യവ്യവസ്ഥയില്‍ ജുഡീഷ്യറിക്ക് പവിത്രമായ സ്ഥാനമാണ് കല്‍പിച്ചിട്ടുള്ളത്. മറ്റ് ഭരണഘടനാ സ്ഥാപനങ്ങള്‍ അഴിമതിയില്‍ മുങ്ങുമ്പോഴും നീതിന്യായവ്യവസ്ഥയിലാണ് ജനങ്ങള്‍ അവസാന അത്താണി കണ്ടെത്തുന്നത്. എന്നാല്‍ വേലിതന്നെ വിളവു തിന്നുന്ന തലത്തിലേക്ക് കാര്യങ്ങള്‍ പോകുന്നതായാണ് പല വെളിപ്പെടുത്തലുകളും ചൂണ്ടിക്കാട്ടുന്നത്. ജുഡീഷ്യറികൂടി അഴിമതിയില്‍ മുങ്ങിയാല്‍ ഭാരതത്തില്‍ ജനാധിപത്യത്തിന്റെ തകര്‍ച്ചയ്‌ക്ക് അധികകാലം വേണ്ടിവരില്ല. Continue reading ജുഡീഷ്യറിയിലെ അഴിമതി! മദ്യദുരന്തത്തിന് ഒരിക്കല്‍ക്കൂടി കേരളം സാക്ഷിയായി. മലപ്പുറത്ത് വിഷക്കള്ള് കുടിച്ച് ഇതുവരെ ഇരുപത്തിയഞ്ചു പേരാണ് മരിച്ചത്. ഇനിയും പലരും ഗുരുതരാവസ്ഥയിലാണ്. പലരുടെയും കാഴ്‌ചശക്തിയും നഷ്‌ടമായി. ഇവരെല്ലാവരും നിര്‍ദ്ധന കുടുംബങ്ങളില്‍പ്പെട്ടവരാണ് എന്നതാണ് ഈ ദുരന്തത്തിന്റെ വ്യാപ്‌തി വര്‍ദ്ധിപ്പിക്കുന്നത്. എ.കെ.ആന്റണി സര്‍ക്കാര്‍ ചാരായം നിരോധിച്ച ശേഷം കള്ളുഷാപ്പുകളാണ് സാധാരണ മദ്യപാനികളുടെ ആശ്രയം. ചാരായനിരോധനത്തെത്തുടര്‍ന്ന് കള്ളിന്റെ വില്‍പ്പന വര്‍ദ്ധിക്കുകയും പുതിയതായി മദ്യപാനത്തില്‍ ഏര്‍പ്പെട്ടവരും കൂടിയായപ്പോള്‍ കള്ളിന്റെ ആവശ്യം കൂടി. എന്നാല്‍ ചാരായം നിരോധിക്കുന്നതിന് മുമ്പുള്ള കാലയളവില്‍ പോലും ഉപഭോഗത്തിനനുസൃതമായി കള്ള് ലഭ്യമല്ലായിരുന്നു. Continue reading മദ്യവിമുക്ത കേരളം മരീചികയോ? ഭാരതത്തിന്റെ നിയമസംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ടാണ് പിഡിപി നേതാവ് അബ്‌ദുള്‍ നാസര്‍ മദനി തന്റെ അനുയായികളെ ഇളക്കിവിട്ട് അറസ്റ്റ് തടയാന്‍ ശ്രമിക്കുന്നത്. കര്‍ണ്ണാടക ഹൈക്കോടതി മദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത് അറിഞ്ഞയുടന്‍ പിഡിപി നേതാവ് പൂന്തുറ സിറാജ് വാര്‍ത്താലേഖകരോട് പറഞ്ഞത് മദനിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ അത് എന്ത് വിലകൊടുത്തും തടയുമെന്നാണ്. എന്നാല്‍ അതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തിയ മദനി പറഞ്ഞത് താന്‍ അറസ്റ്റിന് തയ്യാറാണെന്നും നിയമപരമായി കേസ് നേരിടുമെന്നുമാണ്. ഈ രണ്ട് പ്രസ്‌താവനകളും തമ്മില്‍ വൈരുദ്ധ്യമുണ്ട്. മദനിയുടെ Continue reading മദനി നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു ഇന്ന് ഗുരുപൂര്‍ണ്ണിമ. മഹര്‍ഷി വേദവ്യാസന്റെ ജന്മംകൊണ്ട് അനുഗ്രഹീതമായ സുദിനം. ദക്ഷിണാമൂര്‍ത്തി സ്വരൂപനായ ഭഗവാന്‍ സദാശിവനില്‍ തുടങ്ങി ഇന്നോളം അവതാരമെടുത്തിട്ടുള്ള സകല ഗുരുക്കന്മാരെയും ആദരിക്കുകയും, ഗുരുത്വം കൈവിടാതെകാക്കാനുള്ള ദൃഢനിശ്ചയം പുതുക്കുകയും ചെയ്യുന്ന പുണ്യദിനം കൂടിയാണിത്. `ധര്‍മ്മം’പോലെ ഭാരതം ലോകത്തിനു സംഭാവന ചെയ്‌ത മഹത് സിദ്ധാന്തമാണ് ഗുരുത്വവും. ധര്‍മ്മഅര്‍ത്ഥകാമ മോക്ഷങ്ങളെന്ന പുരുഷാര്‍ത്ഥങ്ങളിലൂടെ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തത്തിലും ആത്മീയതയുടെ അനവദ്യസ്‌പര്‍ശം നല്‌കി ലോകാസമസ്‌താ സുഖിനോ ഭവന്തു: എന്ന സനാതന ലക്ഷ്യത്തെ പ്രായോഗിക തലത്തിലെത്തിച്ച ഗുരുപരമ്പരകള്‍ പകര്‍ന്ന വെളിച്ചം ലോകത്തിനാകെ Continue reading ഗുരുത്വം പ്രോജ്ജ്വലിക്കട്ടെ എന്തൊക്കെയോ സംഭവിച്ചേക്കുമെന്ന തരത്തില്‍ ആരംഭിച്ച ഇന്ത്യാ-പാക് വിദേശകാര്യ മന്ത്രിതല ചര്‍ച്ച ഒടുവില്‍ ഒന്നുമാകാതെ അവസാനിച്ചുവെന്ന് മാത്രമല്ല ഭാരതത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും പാകിസ്ഥാന്‍ ശ്രമിച്ചു. മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ഇന്ത്യ-പാക് ചര്‍ച്ച പുനരാരംഭിച്ചത് തന്നെ ഭാരതത്തിന്റെ വിശാല മനസ്‌കത കൊണ്ടാണ്. കഴിഞ്ഞ ഏപ്രിലില്‍ ഭൂട്ടാനിലെ തിംപുവില്‍ ഇന്ത്യ-പാക് പ്രധാനമന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്‌ചയിലാണ് ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ധാരണയായത്. അതിന്റെ അടിസ്ഥാനത്തില്‍ വിദേശകാര്യ മന്ത്രിതല ചര്‍ച്ചയ്‌ക്ക് മുന്നോടിയായി സെക്രട്ടറിതല ചര്‍ച്ചയും നടന്നിരുന്നു. പാകിസ്ഥാന്‍ ഒരിക്കലും വിശ്വസിക്കാന്‍ കൊള്ളാത്ത ഒരു അയല്‍ക്കാരനാണെന്ന് Continue reading പാകിസ്ഥാനെ വിശ്വാസത്തിലെടുക്കരുത് തൊടുപുഴ ന്യൂമാന്‍സ് കോളേജ് അധ്യാപകന്റെ കൈവെട്ടിയതിനെത്തുടര്‍ന്ന് നടത്തിവരുന്ന അന്വേഷണം ദിവസംകഴിയും തോറും ഏറെ ഉത്‌ക്കണ്‌ഠയുണ്ടാക്കുന്ന തരത്തിലുള്ള വിവരങ്ങളിലേക്കാണ് ചെന്നെത്തുന്നത്. കൈവെട്ടിയ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പോപ്പുലര്‍ ഫ്രണ്ടിന് അന്താരാഷ്‌ട്ര ഭീകര സംഘടനകളുമായി ബന്ധങ്ങളുണ്ടെന്നും അവര്‍ക്ക് വന്‍തോതില്‍ വിദേശ ഫണ്ടും ലഭിക്കുകയും ചെയ്യുന്നതായി കേരളാ പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഈ സംഘടനയുടെ സംഘടിത ശേഷിയെ സംബന്ധിച്ചും അവരുടെ കണ്ണികളെ സംബന്ധിച്ചുമൊക്കെ വ്യക്തമായ ചിത്രവും സംസ്ഥാന പോലീസിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം പോപ്പുലര്‍ ഫ്രണ്ടിന് `സ്ലീപ്പിംഗ് സെല്ലുകള്‍’ ഉണ്ടെന്ന് Continue reading താലിബാന്‍ മോഡല്‍ കോടതികള്‍: ശക്തമായി നേരിടണം കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചിക്ക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ പൊട്ടും പൊടിയും ചാര്‍ത്താന്‍ ഏറെ കൊട്ടിഘോഷിച്ചു തുടങ്ങിയ സ്‌മാര്‍ട്ട് സിറ്റി ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല. സര്‍ക്കാര്‍ സംരംഭമായ ഇന്‍ഫോ പാര്‍ക്കിന്റെയും സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെയും കൈവശമുണ്ടായിരുന്ന ഭൂമിയും മറ്റ് സൗകര്യങ്ങളും കൈമാറിക്കൊണ്ട് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടീകോം എന്ന സ്ഥാപനത്തിന്റെ സഹായത്തോടെ ലോകോത്തര ടെക്‌നോളജി പാര്‍ക്ക് പടുത്തുയര്‍ത്തുമെന്നാണ് സര്‍ക്കാര്‍ ആരംഭ കാലങ്ങളില്‍ അവകാശപ്പെട്ടിരുന്നത്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന് ടീകോമില്‍ 20 ശതമാനം ഓഹരി ഉണ്ടെന്നും പ്രധാനമായും റിയല്‍ Continue reading സ്‌മാര്‍ട്ട് സിറ്റി: കള്ളക്കളിക്ക് പിന്നില്‍ ആര്? സഞ്ചരിക്കുക എന്നത് ഒരുപൗരന് ഭരണഘടന ഉറപ്പ് നല്‍കുന്ന സ്വാതന്ത്ര്യമാണ്; ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഇതിന് നിയന്ത്രണമുണ്ടെങ്കിലും. സഞ്ചരിക്കുന്നതിനുള്ള മാര്‍ഗ്ഗമാണ് റോഡുകള്‍. എന്നാല്‍ കേരളത്തില്‍ ഇന്ന് സഞ്ചാരസ്വാതന്ത്ര്യത്തെ തടയുന്ന തരത്തില്‍ റോഡുകള്‍ നിരന്തരം ദുരുപയോഗം ചെയ്യുകയാണ്. ഇത് പൗരന് ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളുടെ നിഷേധമാണ്. അതുകൊണ്ടാണ് സംസ്ഥാനത്ത് റോഡരികില്‍ യോഗങ്ങള്‍ നടത്തുന്നത് കഴിഞ്ഞദിവസം ഹൈക്കോടതി നിരോധിച്ചത്. ഗതാഗത തടസ്സം ഒഴിവാക്കാനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഈ ഉത്തരവ് എന്നാണ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍നായര്‍, ജസ്റ്റിസ് പി.എസ്.ഗോപിനാഥന്‍ Continue reading റോഡരികിലെ യോഗങ്ങള്‍: നിരോധനം ശ്ലാഘനീയം ഏകീകൃത സിവില്‍ കോഡിനായി ബി.ജെ.പി ശബ്‌ദമുയര്‍ത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ മുസ്ലീം വോട്ട് ബാങ്കില്‍ കണ്ണുനട്ട കോണ്‍ഗ്രസ്സോ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളോ ഇതിന് തയ്യാറായിട്ടില്ല. ലോകത്ത് മറ്റൊരു രാജ്യത്തും വ്യത്യസ്‌ത മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കായി പ്രത്യേക സിവില്‍ നിയമം ഇല്ല. ഇസ്ലാമിക രാജ്യങ്ങളില്‍പ്പോലും പ്രത്യേക സിവില്‍ നിയമം ഇല്ലായെന്നിരിക്കെ ഭാരതത്തില്‍ മാത്രമാണ് മുസ്ലീങ്ങള്‍ പല കാര്യങ്ങളിലും ശരിയത്ത് നിയമത്തിന്റെ ആനുകൂല്യം അനുഭവിക്കുന്നത്. മതേതര ജനാധിപത്യം നിലനില്‍ക്കുന്ന ഒരു രാഷ്‌ട്രത്തിന് ഇത് അപമാനമാണ്. അതേസമയം ക്രിമിനല്‍ കേസുകളെ സംബന്ധിച്ച് ഭാരതത്തില്‍ എല്ലാവര്‍ക്കും ഒരേ നിയമമാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റവാളികള്‍ക്ക് പ്രത്യേക പരിഗണനകള്‍ നല്‍കാനാകില്ല. നിയമത്തിന്റെ മുന്നില്‍ എല്ലാ പൗരന്മാരും തുല്യരാണ്. എന്നാല്‍ പിഡിപി ചെയര്‍മാന്‍ അബ്‌ദുള്‍നാസര്‍ മദനിക്കെതിരെ ബാംഗ്ലൂരിലെ മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചപ്പോള്‍ എന്തെല്ലാം കോലാഹലങ്ങളാണ് ശാസ്‌താംകോട്ടയ്‌ക്കടുത്തുള്ള അന്‍വാര്‍ശേരി കേന്ദ്രീകരിച്ച് നടക്കുന്നത്. Continue reading മദനി നിയമത്തിന് അതീതനോ? |
|||
|
© പുണ്യഭൂമി - Sree Rama Dasa Ashram. Phone: 0471-3012185 Fax: 0471-2462464 Email: editor@punnyabhumi.com |
|||