മറ്റുവാര്‍ത്തകള്‍

ധര്‍മ്മത്തിന്റെ ചെങ്കോലുമായി മോഡി അധികാരത്തിലേക്ക്

ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി സത്യാവാചകം ചൊല്ലിക്കൊടുത്തു.

Read moreDetails

സത്യപ്രതിജ്ഞ: പാക് പ്രതിനിധി സംഘം ഇന്ത്യയിലെത്തി

നരേന്ദ്രമോഡിയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കുന്നതിനായി 14-അംഗ പാക് പ്രതിനിധി സംഘം ഇന്ത്യയിലെത്തി. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് ഡല്‍ഹിയിലെത്തിച്ചേരും.

Read moreDetails

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദര്‍ മഹാസമാധി വാര്‍ഷികം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമസ്ഥാപകനും ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ഗുരുനാഥനുമായ ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 49-ാമത് മഹാസമാധി വാര്‍ഷികം മെയ് 26, 27 തീയതികളില്‍ ഭക്തിനിര്‍ഭരമായ...

Read moreDetails

ഇന്ത്യന്‍ തടവുകാരെ വിട്ടയയ്ക്കാമെന്ന് പാക്കിസ്ഥാനും ശ്രീലങ്കയും

പാക്കിസ്ഥാനും ശ്രീലങ്കയും തങ്ങളുടെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരെ വിട്ടയയ്ക്കും. മോഡി പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

Read moreDetails

മോഡിയുടെ നയതന്ത്രവിജയം

സാര്‍ക്ക് രാഷ്ട്രത്തലവന്‍മാരെയും അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയെയും പുതിയ സര്‍ക്കാരിന്റെ ആരോഹണവേളയില്‍ ക്ഷണിച്ചുകൊണ്ട് പുതിയൊരു ചരിത്രത്തിനാണ് മോഡി തുടക്കമിട്ടത്. ഭാരതത്തിന്റെ ചരിത്രത്തില്‍ ഇതിനുമുമ്പ് ഇങ്ങനെയൊന്നുണ്ടായിട്ടില്ല.

Read moreDetails

മോഡിയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ നവാസ് ഷെരീഫ് പങ്കെടുക്കും

നരേന്ദ്രമോഡിയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പങ്കെടുക്കും. പാക് വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രധാനമന്ത്രി എത്തുമെന്ന് നവാസ് ഷെരീഫിന്റെ വസതിയില്‍ നിന്നുള്ള ഔദ്യോഗികവക്താവ് മാധ്യമങ്ങളെ അറിയിച്ചു.

Read moreDetails

ശുചിത്വ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം

പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാഹചര്യമുള്ളതിനാല്‍ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ക്യാന്റീനുകള്‍, തട്ടുകടകള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.

Read moreDetails

കണ്ണൂരിലെ പാരാഗ്ലൈഡിങ് : ബാലാവകാശസംരക്ഷണ കമ്മീഷന്‍ കേസെടുത്തു

പതിനൊന്നുമാസം പ്രായമുളള കുഞ്ഞിനെ പാരാഗ്ലൈഡിങിന് ഉപയോഗിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് 7 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.

Read moreDetails

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ഭീകരാക്രമണം

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രത്യാക്രമണത്തില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ മൂന്നുമണിക്കാണ് അഫ്ഗാനിലെ ഹിരത്തിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ...

Read moreDetails

മോഡിയുടെ അമ്മയ്ക്കും ഭാര്യയ്ക്കും ഇനി സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് സുരക്ഷ

നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമ്മ ഹീരാബെന്നിനും ഭാര്യ യശോദ ബെന്നിനും ഇനി സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് സുരക്ഷ ഏര്‍പ്പെടുത്തും. മോഡി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിനം...

Read moreDetails
Page 350 of 738 1 349 350 351 738

പുതിയ വാർത്തകൾ